ഫുള്‍ഡ: ജര്‍മനിയിലെ ഫുള്‍ഡയ്ക്കു സമീപം ഹേര്‍സ്റ്റന്‍ വോഗിന്‍ ഡോര്‍ഫ് അവധിക്കാല കേന്ദ്രത്തില്‍ മെയ് 15 വെള്ളിയാഴ്‌ച മുതല്‍ 17 ഞായറാഴ്‌ച വരെ ക്‌നാനായ കുടുംബമേള വിവിധ പരിപാടികളോടെ നടത്തി. മെയ് 15 വെള്ളിയാഴ്‌ച വൈകുന്നരം ഏഴുമണിയ്ക്ക് ഫാ.ബിജു ചിറത്തറയുടെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ചേര്‍ന്ന കുടുംബസമ്മേളനം ഫാ.ബിജു ചിറത്തറ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . ചാക്കോച്ചന്‍ ജോണ്‍, സൈമണ്‍ മാക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജര്‍മനിയിലെ ക്‌നാനായ കുടുംബമേളയുടെ സജീവ അംഗങ്ങളായിരുന്ന ബാബു മാക്കീല്‍ , സോമിനി രാജന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മേളയുടെ മുഖ്യ കോര്‍ഡിനേറ്റര്‍ എബ്രഹാം തേനാകര സ്വാഗതം ആശംസിച്ചു.
Jose Kumblumoottil |