എസ്‌പന്‍ഷീഡ്: ജര്‍മന്‍ ക്‌നാനായ സഭ എസ്‌പന്‍ഷീഡില്‍ വച്ച് വിവാഹ ഒരുക്ക സെമിനാര്‍ നടത്തി. ജൂണ്‍ 26 മുതല്‍ 28 വരെ നടന്ന സെമിനാറില്‍ 22 പേര്‍ പങ്കെടുത്തു. ജര്‍മനിയിലെ ഒന്നാം തലമുറയും രണ്ടാം തലമുറയും തമ്മിലുള്ള സാംസ്‌കാരിക വൈരുധ്യം, ജര്‍മനിയിലെ സമയബന്ധിത വിവാഹം, ഇന്ത്യന്‍ വിവാഹരീതി, കുടുംബജീവിതം, വിവാഹം എന്ന കൂദാശ, വിവാഹജീവിതത്തോട് രണ്ടാം തലമുറയ്ക്കുള്ള ഭയം, വൈവാഹിക ജീവിതത്തിന് വേണ്ട അടിത്തറ, വിവാഹ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഫാ. ഡോ. തമ്പി തോമസ് ക്ലാസ് എടുത്തു. എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന നടന്നു. ക്ലാസുകള്‍ക്കു ശേഷം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി. വൈകുന്നേരങ്ങളില്‍ കലാ–സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. വിവാഹ ഒരുക്ക സെമിനാറുകള്‍ ഇനിയും നടത്താന്‍ സഭയ്ക്ക് പരിപാടി ഉള്ളതായി പ്രധാന സംഘാടകന്‍ ഡോ. അജി മാക്കീല്‍ പറഞ്ഞു. സ്വപ്‌ന ഇല്ലത്ത്, മനോജ് ചാമക്കാല, ഡോ. അജി മാക്കീല്‍ എന്നിവരടങ്ങുന്ന ടീമാണ് സെമിനാറിന് നേതൃത്വം നല്‍കിയത്.
ഡോ. അജി മാക്കീല്‍
|