ജയിംസ് ചെരുവിലച്ചന് ഹ്യൂസ്റ്ണില്‍ ഊഷ്മളമായ യാത്രയപ്പ്

posted Dec 28, 2010, 6:23 AM by Saju Kannampally   [ updated Dec 28, 2010, 6:27 AM ]
 

2006 മുതല്‍ 2010 വരെയുള്ള നാലു വര്‍ഷക്കാലത്തോളം ഹ്യൂസ്റ്ണ്‍ ക്നാനായ മിഷനില്‍ സ്തുത്യര്‍ഹമായ അജപാലന ശുശ്രൂഷയ്ക്കു ശേഷം സ്വന്തം രൂപതയിലേയ്ക്ക് തിരിച്ചു പോകുന്ന ബഹുമാനപ്പെട്ട ജയിംസ് ചെരുവിലച്ചന് ഹ്യൂസ്റ്ണ്‍ ക്നാനായ സമൂഹം ഊഷ്മളമായ യാത്രയപ്പ് നല്‍കി.

                 ഡിസം ബര്‍ 26 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം കമ്മ്യൂണിറ്റി സെന്ററില്‍ കൂടിയ യാത്രയപ്പ് സമ്മേളനത്തില്‍ ആയിരകണക്കിനു സമൂഹാംഗങ്ങള്‍ പങ്കെടുത്തു. എച്.കെ.സി.എം നെ പ്രതിനിധീകരിച്ച് സ്റീഫന്‍ എടാട്ടുകുന്നേല്‍, എച്,കെ.സി.എസ് പ്രസിഡ്ന്റ ജോണി ചെറുകര, കെ.സി.സി.എന്‍.എ യെ പ്രതിനിധീകരിച്ച് ജോസ് പുളിയ്ക്കതൊട്ടിയില്‍, ഡി.കെ .സി.സി പ്രതിനിധി ടോം വിരിപ്പന്‍, യുവജന വേദിയ്ക്കുവേസ്ഥി ഷിജുമോന്‍ എഞ്ച നാട്ടില്‍, വുമന്‍സ് ഫോറം പ്രസിഡസ്ഥ് ശ്രീമതി ഗീതമ്മ പറയങ്കാലായില്‍, ചര്‍ച്ച് ബില്‍ഡിംഗ് കമ്മിറ്റിയ്ക്കുവേസ്ഥി ജോണി മക്കോറ തുടങ്ങിയവര്‍ ജയിംസച്ചന്റെ ഇന്‍ഡ്യയുടെ ഹ്രുദയം തേടിയുള്ള മടക്കയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നു.
സമൂഹമൊരുക്കിയ സ്നേഹത്തിന്റെ നനവാര്‍ന്ന ഉപഹാരം എച്.കെ.സി.എം ട്രഷറര്‍ സ്റീഫന്‍ എടാട്ടുകുന്നേല്‍ അച്ചന് സമ്മാനിച്ചു. ട്രസ്റി സൈമണ്‍ എല്ലങ്കിയില്‍ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. ശ്രീമതി ജയ്മോള്‍ ടോമി തേക്കുനില്‍ക്കുന്നതില്‍ രചിച്ച് ആലപിച്ച മംഗള ഗാനം ശ്രദ്ധേയമായി. ജെറിന്‍ ലൂക്കാ മുട്ടത്തില്‍ വരച്ച അച്ചന്റെ ഛായാ ചിത്രം സമ്മേളനത്തില്‍ മുക്തകണ്ഡം പ്രശംസ പിടിച്ചുപറ്റി. യുവജനവേദിയ്ക്കുവേസ്ഥി വിനീത് ആറ്റുപുറമാണു സ്നേഹോപഹാരം നല്‍കിയത്. അച്ചനോടുള്ള നμിയുടെ അംഗീകാരമായ ഫലകം സൈമണ്‍ എല്ലങ്കിയില്‍ നിന്നും അച്ചന്‍ ഏറ്റു വാങ്ങി.

                    ഒരു വിത്ത് നട്ടാല്‍ വേര ് താഴേയ്ക്കിറങ്ങി മണ്ണിലുറയ്ക്കുമ്പോഴാണ് അത് മുകളിലേയ്ക്ക് വളരുന്നത്. അതു പോലെ വേരുകള്‍ ഉറച്ച വിശ്വാസം ഉസ്ഥങ്കില്‍ സ്നേഹവും ഐക്യവും ഉസ്ഥാകുമെന്നും, ഹ്യൂസ്റണിലെ ക്നാനായ സമൂഹത്തിനു വേസ്ഥി പ്രവര്‍ത്തിയ്ക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉസ്ഥന്നും ജയിംസച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. സാന്‍ അന്റോണിയോ വികാരിയായും, ഡാളസ് മിഷന്റെ ഡയറക്ടറായും ജയിംസച്ചന്‍ സേവനം അനുഷ്ടിച്ചിട്ടുസ്ഥ്.

                       സണ്ണി കാരിയ്ക്കലിന്റെ മാസ്റ്ര്‍ ഓഫ് സെറിമണി ചിന്തോദ്ദീപനീയമായിരുന്നു.പാരീഷ് കൌണ്‍സിലംഗങ്ങള്‍ യാത്രയപ്പ് സമ്മേളനത്തിനു നേത്രുത്വം നല്‍കി. മിഷന്‍ സെക്രട്ടറി ഫ്രാന്‍സീസ് മറ്റത്തിന്റെ നμി പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.
 
ടോം വിരിപ്പന്‍
Comments