ആസ്‌ട്രേലിയയില്‍ സന്ദര്‍ശനത്തിന് എത്തിയ കോട്ടയം എം.പി. ജോസ്.കെ.മാണിക്ക് സിഡ്‌നി ക്‌നാനായ കത്തോലിക്കാ ഹില്‍സ് ഫൊറോന സ്വീകരണം നല്‌കി. ലോകത്തെവിടെ ചെന്നാലും തങ്ങളുടെ കൂട്ടായ്‌മയും,തനിമയും സംരക്ഷിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്ന ക്‌നാനായ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമാണെന്ന് ഉത്‌ഘാടന പ്രസംഗത്തില്‍ ജോസ്.കെ.മാണി എം.പി.പറഞ്ഞു.സ്വീകരണ സമ്മേളനത്തില്‍ മുന്‍ ക്‌നാനായ യൂത്ത് ലീഗ് ഭാരവാഹികളായ ജെയിംസ് തെക്കനാട്ട്,ബിജോമോന്‍ചെന്നാത്, സിബി മൂലയില്‍,ഗ്ലാബല്‍ മലയാളി ആസ്‌ട്രേലിയ റീജിയണ്‍ സെക്രട്ടറി റജി പാറയ്ക്കന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയോട് അനുബന്ധിച്ചു നടത്തിയ സ്‌നേഹവിരുന്നിനു ജയിംസ് പുത്തന്‍പുരയ്ക്കല്‍,സിജോ കളത്തുപറമ്പില്‍,സിറിള്‍ ചാമക്കാല,അഭിലാഷ് ജേക്കബ്,ലിജോമോന്‍ ഓണംതുരുത്ത് എന്നിവര്‍ നേതൃത്വം നല്‌കി. |