ചിക്കാഗോയിലെ സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക സംഘടനകളിലെ സജീവ അംഗമായിരുന്ന ജോസഫ് ഇലക്കാടിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. പക്വതയാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ സംഘടനകള്‍ക്ക് പ്രിയങ്കരനായി മാറിയ ജോസഫ് ഇലക്കാടിന്റെ വേര്‍പാടി ചിക്കാഗോ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. പ്രവാസി കേരള കോണ്‍ഗ്രസിനുവേണ്ടി പ്രസിഡന്റ് ജയ്ബു കുളങ്ങര, വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പൂതൃക്കയില്‍, യു. ഡി. എഫ്. കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. |