ഓക്‌ലാന്‍ഡ്: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഹില്‍സ്‌ബറോയിലുള്ള സെന്റ് ജോണ്‍ വിയാനി പള്ളി ഹാളില്‍ നടത്തപ്പെട്ടു. ഫാ. അലക്‌സ് വിരുതകുളങ്ങരയുടെ ദിവ്യബലിയോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വിശിഷ്‌ടാതിഥിയായെത്തിയ ജോസ് കെ. മാണി എം.പി.യെ പാപ്പച്ചന്‍ നോര്‍ത്ത്‌ഷോര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്‌ഘാടനം ചെയ്‌തു. കേരള കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ ക്‌നാനായ സമുദായത്തിന്റെ പങ്ക് വളരെ വലുതാണെന്നും ലോകത്ത് എവിടെയും ക്‌നാനായ ഒരുമ പ്രകടമാണെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഫാ.അലക്‌സ് വിരുതകുളങ്ങര അനുഗ്രഹ പ്രഭാഷണവും ജയിംസ് തെക്കനാട്ട് മുഖ്യപ്രഭാഷണവും നടത്തി. ഓക്‌ലാന്‍ഡ് മലയാളി സമാജം സെക്രട്ടറി റോയി വര്‍ഗ്ഗീസ്, ക്‌നാനായ യാക്കോബായ അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുദീപ് രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . സംഘടനയുടെ സ്‌നേഹോപഹാരം ജോസ് കെ. മാണി, ജയിംസ് തെക്കനാട്ട്, ഫാ. അലക്‌സ് വിരുതകുളങ്ങര എന്നിവര്‍ക്ക് അസോസിയേഷന്‍ സമ്മാനിച്ചു.
ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ന്യൂസിലാന്‍ഡിില്‍ സ്ഥാപിതമായ 2009 മെയ് 16-ാം തീയതി തന്നെയാണ് ജോസ് കെ. മാണി പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് എന്ന് അധ്യക്ഷന്‍ അറിയിച്ചത് സദസ്സു ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്‌തു. ഫാങ്കരെ മുതല്‍ ഡനേഡിന്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബിനീഷ് മാത്യുവിന്റെ സംഗീതാലാപനം ചടങ്ങിനു കൊഴുപ്പേകി. സെക്രട്ടറി ജോബി സിറിയക് സ്വാഗതവും, സാജു പാറയില്‍ നന്ദിയും പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം ആവേശകരമായ കലാകായിക മത്സരങ്ങളും നടത്തപ്പെട്ടു. കുട്ടികള്‍ക്കായി മിഠായിപെറുക്കല്‍, കസേരകളി, വടംവലി സ്‌ത്രീകളുടെ വിഭാഗത്തില്‍ വടംവലി, കസേരകളി പുരുഷ വിഭാഗത്തില്‍ വടംവലി, സുന്ദരിക്ക് പൊട്ടു തൊടീല്‍ എന്നീ മത്സരങ്ങളും നടത്തപ്പെട്ടു. വിവിധ ഇനം ഇന്‍ഡോര്‍ ഗെയിമുകളും, നടവിളികള്‍ കൊണ്ട് ആവേശകരമായ അന്തരീക്ഷത്തില്‍ നടന്ന പുരാതന പാട്ടു മത്സരവും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. വൈകിട്ടു നടന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം രാത്രി 9 മണിയോടെ പരിപാടികള്‍ സമാപിച്ചു. മോഹിന്‍ വലിയപറമ്പില്‍, ആന്‍സി മാത്യു, സാജന്‍ ക്രൈസ്റ്റ് ചര്‍ച്ച്, ബെന്നി മാത്യു, ഡിനു വെല്ലിംഗ്‌ടണ്‍, എബിസണ്‍ അലക്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. |