മെല്‍ബണ്‍ :ഓസ്ട്രേലിയാ സന്ദര്‍ശിക്കാന്‍ എത്തിയ ജോസ്.കെ.മാണി എം,പിക്കും,കെ.സി.വൈ.എല്‍.ന്റെ മുന്‍ ഭാരവാഹികള്‍ ജയിംസ്സ് തെക്കനാടനും,ബിജോമോന്‍ ചേന്നാത്തിനും ക്നാനായ സമൂഹം ഊഷ്മളമായ സ്വീകരണം നല്കി. ബ്രിസ്ബെയ്നില്‍ നടന്ന സ്വീകരണപരിപാടികള്‍ക്ക് ജോസ്സ് കല്ലറ,രാജന്‍ തോമസ്സ്,റെജി കൂടല്ലൂര്‍,ജോണ്‍.പി.തോമസ്സ് എന്നിവര്‍ നേതൃത്വം നല്കി. സിസ്നിയിലെ ക്നാനായ സമൂഹം നല്കിയ സ്വീകരണ പരിപാടികള്‍ക്ക് അഭിലാഷ് ജയിക്കബ്,സിസി മൂഴയില്‍,സിജോ ജയിക്കബ്,ജയിംസ് നീണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.മെല്‍ബണിലെ ക്നാനായ സമൂഹം നല്കിയ സ്വീകരണ പരിപാടിയില്‍ ഫാ. ജയിക്കബ് തടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജിജിമോന്‍ കുഴിവേലി സ്വാഗതം ആശംസിച്ചു. ലോകത്തില്‍ എവിടെ ചെന്നാലും ക്നാനായ മക്കള്‍ തങ്ങളുടെ പൈതൃകവും പാരമ്പര്യവും സൂക്ഷിക്കുന്നതിനെ ജോസ്.കെ.മാണി തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു.മെല്‍ബണ്‍ ക്നാനായ അസ്സോസിയേഷന്റെ പ്രസിഡന്റ് സൈമണ്‍ തോമസ്സ്,സെക്രട്ടറി.ജോബിന്‍ പൂഴിക്കുന്നേല്‍,പ്രവാസ്സി കോരളാ കോണ്‍ഗ്രസ്സ് ഓസ്ട്രേലിയാ പ്രസിഡണ്ട് റെജി പാറയ്ക്കല്‍, ജയിംസ് തെക്കനാടന്‍,ബിജോ സിറിയക് കരിശ്ശേരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സിബി എബ്രഹാം,ജോജിമോന്‍ ഉഴവൂര്‍,തോമസ്സ്കുട്ടി മാഞ്ഞൂര്‍,സുനു അരിക്കര,ഐസ്സക്ക് എടപാറ,ഫിലിപ്പ് തയ്യില്‍,ജോസഫ് വരിക്കവാന്‍തൊട്ടി,ബഞ്ചമിന്‍ കുറുമുളളൂര്‍,സജി കല്ലറ,ബോബന്‍ പൂഴിക്കുന്നേല്‍,ജോയി ഉളളാട്ടില്‍,ജയിമോന്‍ കൈപ്പുഴ,ബിജു കടുതോട്ടി, ഷെറിന്‍ കരിങ്കുന്നം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. മെല്‍ബണിലെ സെന്റ്തോമസ്സ് സീറോ മലബാര്‍ പളളിയുടെ ആഭിമുഖ്യത്തില്‍ ബോക്സ് ഹില്‍ പളലിയില്‍ മലയാളം കുര്‍ബാനക്ക്ശേഷം ചാപ്ളയിന്‍ ഫാദര്‍ ജോണ്‍ അറവിന്‍കര വിശിഷ്ഠാഅതിഥികള്‍ക്ക് സ്വാഗതം ആശംസിച്ചു. സ്വീകരണത്തിന് നന്ദിപറഞ്ഞ്കൊണ്ട് ജോസ്.കെ.മാണിക്കും,ജയിംസ് തെക്കനാടനും ആശംസകല്‍ നേര്‍ന്നു. ഫാ.വിന്‍സ് മഠത്തിപറമ്പില്‍,ട്രസ്റിമാരായ സാന്റി ഫിലിപ്പ്, ജോര്‍ജ് എബ്രഹാം,ജിന്‍ തലപ്പളളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.തുടര്‍ന്ന് ചായസല്‍ക്കാരവും ട്രസ്റിമാര്‍ ഏര്‍പ്പെടുത്തിയിരുന്നു. റെജിപാറയ്ക്കല്‍ |