ജോയ്‌ ലൂക്കോസ്‌ ന്യൂയോര്‍ക്കില്‍ നിര്യാതനായി

posted Dec 13, 2010, 7:57 PM by Saju Kannampally   [ updated Dec 13, 2010, 8:04 PM ]

ന്യൂയോര്‍ക്ക്‌: മലയാളം പത്രം ന്യൂസ്‌ എഡിറ്ററും അധ്യാപകനുമായിരുന്ന ജോയ്‌ ലൂക്കോസ്‌ (ജോയിച്ചായന്‍67) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കോട്ടയം നീറിക്കാട്‌ മറ്റത്തിപ്പറമ്പില്‍ പരേതനായ എം.പി. ലൂക്കോസിന്റെയും അന്നമ്മയുടെയും മൂത്ത പുത്രനാണ്‌.

കോട്ടയം എസ്‌.എച്ച്‌ മൗണ്ട്‌ ഹൈസ്‌കൂളില്‍ അധ്യാപകനായിരിക്കെ 1973ല്‍ അമേരിക്കയിലെത്തിയ ജോയ്‌ ലൂക്കോസ്‌ ഉജ്വല വാഗ്മിയും എഴുത്തുകാരനുമായിരുന്നു. അമേരിക്കയിലെ പല സംഘടനകള്‍ക്കും തുടക്കമിട്ടവരില്‍ ഒരാളാണ്‌.

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കേരള സന്ദേശം എന്ന പത്രം കയ്യെഴുത്തു പ്രതിയായി പ്രസിധീകരിച്ചു. പിന്നീടത്‌ മലയാളം ടൈപ്‌ റൈറ്ററില്‍ ടൈപ്‌ ചെയ്‌തു പ്രസിധീകരിച്ചു. മലയാളം പത്രത്തിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ സജീവമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ സമ്മേളനത്തില്‍ അദ്ദേഹത്തേ ആദരിക്കുകയുണ്ടായി.

വന്‍പിച്ച ഒരു സുഹ്രുദ്‌ വലയത്തിന്റെ ഉടമയായിരുന്നു അദ്ധേഹം. ഇംഗ്ലിഷില്‍ നിന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുന്നതില്‍ അത്യന്തം നിപുണനായിരുന്നു.

1974ല്‍ ബിഷപ്പ്‌ കുര്യാക്കോസ്‌ കുന്നശ്ശേരി ഫില്‍ദല്‍ഫിയയില്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുത്തു മടങ്ങും വഴി ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍ ക്‌നാനായ സമുദായംഗങ്ങളുടെ യോഗം ജോയ്‌ ലൂക്കോസ്‌ വിളിച്ചു കൂട്ടി. ക്‌നാനായ സംഘടനകളുടെ തുടക്കം അവിടെ നിന്നായിരുന്നു. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഗ്രേറ്റര്‍ ന്യൂയോര്‍കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. സമുദായത്തിന്‌ ന്യൂയോര്‍ക്കില്‍ സ്വന്തമായി പള്ളി വേണമെന്നത്‌ ചിരകാല അഭിലാഷമായിരുന്നു.

പാലാ കൊളജില്‍ നിന്ന്‌ ബിരുദവും മാന്നാനത്തു നിന്നു ബി.എഡും നേടിയ ശേഷം ഉഴവുര്‍, കൈപ്പുഴ സ്‌കൂളുകളിലും പഠിപ്പിച്ചിരുന്നു.

ഉഴവുര്‍ മുടീക്കുന്നേല്‍ മേരി ലൂക്കോസ്‌ ആണ്‌ ഭാര്യ. അമ്മ ജീവിച്ചിരുപ്പുണ്‌.

മക്കള്‍: ജിബു ലൂക്കോസ്‌ (ഭാര്യ ബ്ലസി. മക്കള്‍: ജോയ്‌സ്‌, ജയിംസ്‌).

ടിജു ലൂക്കോസ്‌ (ഭാര്യ: ഇന്ദു. മക്കള്‍: ജേക്കബ്‌, സെലിന്‍).

ടോമി ലൂക്കോസ്‌.

സഹോദരര്‍: മാത്യു ലൂക്കോസ്‌ (കോട്ടയം) സ്റ്റീഫന്‍ ലുക്കോസ്‌ (ടാമ്പ, ഫ്‌ളോറിഡ) ജൈനമ്മ (ന്യൂയോര്‍ക്ക്‌)

16, 17 (വ്യാഴം, വെള്ളി) ദിനങ്ങളില്‍ വേക്ക്‌ സര്‍വ്വിസ്‌. ശനിയാഴ്‌ച (18) രാവിലെ സംസ്‌കാരം.






Comments