ന്യൂയോര്‍ക്ക്: അമേരിക്കന്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ സോഷ്യല്‍ വര്ക്കേവ്സ് 2010 സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ശ്രീ. ജെന്നി ജോസഫ് പടിയാലിലിന് ലഭിച്ചു. കഴിഞ 5 വര്‍ഷമായി സംഘടനയിലൂടെ ഉഫകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന്റെ അംഗീകാരമായിട്ടാണ് ഈ അവാര്‍ഡ്. സോഷ്യല്‍ വര്‍ക്ക് മാസാചരണത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച ശില്പശാലയില് ന്യൂയോര്‍ക്ക് സിറ്റ് വുഡ്ഹോള്‍ ഹോസ്പിറ്റര്‍ അസോസിയേറ്റ് ഡയറക്ടര്‍ ശ്രീ. എബ്രാഹം പെരുമണ്ണിശ്ശേരിയില് നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന ശില്പശാലയില് ശ്രീ. ലൂക്ക് മാളിക, ജേക്കബ് മാത്യു, ഷാജു നെല്ലിക്കാട്ടില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ശ്രീ. ഫ്രാന്‍സീസ് പള്ളുവെട്ട, സെക്രട്ടറി സാജന് തോമസ്, വൈസ് പ്രസിഡന്റ് മെറീന തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. അവാര്‍ഡ് നേടിയ ശ്രീ. ജെന്നി ജോസഫ് പാടിയാലില് കേരളത്തിലെ നീണ്ടൂര്‍ സ്വദേശിയും, നിലവില്‍ എല്മഹസ്റ്റ് ഹോസ്പിറ്റല്‍ സോഷ്യല്‍ വര്‍ക്കറുമാണ്. ഭാര്യ ആന്‍സി, മക്കള്‍ വിക്ടോറിയ, മൈക്കിള്‍, മാര്‍ക്ക്. സാബു ടി തടിപ്പുഴ |