ജെയ്സ് കണ്ണച്ചാന്‍‍പറമ്പില്‍ മിഷിഗന്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി

posted Feb 2, 2011, 6:17 PM by Saju Kannampally   [ updated Feb 3, 2011, 7:18 AM ]
ഡിട്രോയ്റ്റ്- മിഷിഗണിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും കുടുംബകൂട്ടായ്മ വളര്‍ത്തിയെടുക്കുവാനും, അങ്ങനെ മലയാള സംസ്കാരവും കേരളീയ തനിമയും വരുംതലമുറകളിലേയ്ക്ക് കൈമാറുവാനും വേണ്ടി സ്ഥാപിതമായ മിഷിഗന്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി ശ്രീ മാത്യു ഉമ്മനും ജനറല്‍ സെക്രട്ടറി ആയി ജെയ്സ് കണ്ണച്ചാന്‍‍പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 15 നു പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫാമിങ്ങ്ടന്‍ ഹില്ലില്‍ ശാലെ ഹാളില്‍ നടന്ന കുടുംബകൂട്ടയ്മയില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബബ്ലു ചാക്കോ വൈസ് പ്രസിഡന്റ്, വിനോദ് കൊണ്ടൂര്‍ ജോ.സെക്രട്ടറി, അജീഷ് ജോര്‍ജ് ട്രഷറര്‍, ജിംസ് വര്‍ഗ്ഗീസ്‌ ജോ.ട്രഷറര്‍ എന്നിവരെയും തിരഞ്ഞെടുത്തു. ശ്രീ ബിബി തെക്കനാട്ടിന്റെയും ജോസ് ചാഴികാടന്റെയും നേതൃത്വത്തില്‍ നടന്ന ഐസ് ബ്രേക്കിംഗ് സെഷനും നേത്രുത്വ പരിശീലന സെമിനാറിനും ശേഷം തിരഞ്ഞെടുപ്പ് നടത്തി. മിഷിഗന്‍ മലയാളി അസോസിയേഷന്റെ ഭാവി പരിപാടികള്‍ ഉടന്‍ തന്നെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിക്കുമെന്നും അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും മിഷിഗണിലെ മുഴുവന്‍ മലയാളികളോടും ശ്രീ മാത്യു ഉമ്മന്‍ അഭ്യര്‍ഥിച്ചു. ശ്രീ ജോമോന്‍ മാന്തുരുത്തില്‍, അഭിലാഷ് പോള്‍, സാജു ചെരുവില്‍, ബിജോയിസ് കവണാന്‍, ജെയിംസ് തോട്ടം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ മാത്യു ഉമ്മന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഡിട്രോയ്റ്റിലെ എക്യൂമിനിയ്ക്കല്‍ പ്രസ്ഥാനത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ കേരളത്തിലെയും അമേരിക്കയിലെയും വിവിധ സാമുദായിക സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തന രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീ മാത്യു ഉമ്മന്‍.

  ജോസ് ചാഴികാടന്‍
Comments