ലിവര്‍പൂള്‍: ഹാള്‍മാര്‍ക്ക് കെയര്‍ ഗ്രൂപ്പിന്റെ 2009–ലെ മികച്ച നേഴ്സായി തിരഞ്ഞെടുക്കപ്പെട്ട ജിന്‍സ് ജോര്‍ജിനെ ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗം അനുമോദിച്ചു.ഡിസംബര്‍ 27– തീയതി ഫസാര്‍ക്കലി മെമ്മോറിയല്‍ ഹാളില്‍ നടന്ന 9 –മത് ക്രിസ്റ്റ്‌മസ് ന്യൂ ഇയര്‍ ആഘോഷത്തില്‍ ജിന്‍സ് ജോര്‍ജ് മുഖ്യാതിധി ആയിരുന്നു. യു കെ യിലെ ആദ്യത്തെ ചെറുപുഷ്‌പ മിഷ്യന്‍ ലീഗ് യൂണിറ്റിനും അന്നേ ദിവസം തിരി തെളിഞ്ഞു
ഉച്ചകഴിഞ്ഞ് 1 മണി മുതല്‍ 9 മണി വരെ നടന്ന പരിപാടികളില്‍ ലിവര്‍പൂളിലേയും പരിസര പ്രദേശങ്ങളിലേയും ക്‌നാനായ കുടുംബങ്ങല്‍ ആവേശപൂര്‍വ്വം പങ്കുചേര്‍ന്നു.1 മുതല്‍ 4 വരെ നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ വിനോദ മത്സരങ്ങള്‍ക്ക് സിന്റോ വീ ജോണ്‍ ചുക്കാന്‍ പിടിച്ചു.തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ റ്റിജോ തോമസ് പ്രലേല്‍ സ്വാഗതം ആശംസിച്ചു. ബിസി ജെനു പരിപാടികളുടെ മുഖ്യ അവതാരിക ആയിരുന്നു.ടൊം ജോസ് കൊച്ചുപറമ്പിലും ടോണി തോമസ് മാങ്കോട്ടിലും ക്രിസ്‌ത്മസ് സന്ദേശം നല്‍കി.സജി തോമസ് പുതിയ വീട്ടില്‍ ആശംസകല്‍ അര്‍പ്പിച്ചു.ജൊഫി ജോസ് മംഗലത്ത് ജിന്‍സ് ജോര്‍ജിന് ലിവര്‍പ്പൂള്‍ ക്‌നാനായ കുടുംബയോഗത്തിന്റെ പാരിദോഷികം സമ്മാനിച്ചു.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ കലാപരിപാടികള്‍ അരങ്ങേറി.4 മണിക്കൂറോളം ഇടമുറിയാതെ നീണ്ട കലാസന്ധ്യ സംഘാടന മികവിന്റെയും ക്യത്യനിഷ്ടതയുടെയും ഒരു ഉത്തമ ഉദാഹരണമായിരുന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.ചടങ്ങില്‍ വച്ച് കുടുംബയോഗത്തിന്റെ അടുത്ത വര്‍ഷത്തെ ഇറ്റലി ടൂറിന്റെ ബുക്കിംഗ് ഉത്‌ഘാടനം ട്ര്‌ഷറര്‍ സാജു പാണപറമ്പിലിനു ചെക്ക് നല്‍കി ടൊം ജോസ് കൊച്ചുപറമ്പില്‍ നിര്‍വ്വഹിച്ചു.സദസ്സിലെ മുതിര്‍ന്ന അംഗമായ ശ്രീ എം സി തോമസ് മുകളേല്‍ വടക്കേതില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.സാജു പാണപറമ്പില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സജി തോമസ്,ജെനു തോമസ്,സുബിന്‍ കണ്ടാരപ്പള്ളില്‍,ബിന്ദു സജി, ഷീനാ ടിജോ, ബോബി കുന്നത്താശ്ശേരി ജോര്‍ജ്‌കുട്ടി,മനോജ് എന്നിവര്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.വിഭവ സമൃധമായ സദ്യയൊടെ പരിപാടികള്‍ അവസാനിച്ചു.
|