ജി.സി.എസ്‌. ഇ. പരീക്ഷയില്‍ ജോസ്‌ കല്ലടന്തിയ്ക്ക്‌ ഉന്നത വിജയം

posted Sep 9, 2009, 1:54 PM by Saju Kannampally   [ updated Sep 27, 2009, 8:00 PM ]
സ്റ്റീവനേജ്‌: യു.കെ.യിലെ ജി.സി.എസ്‌.ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി ജോസ്‌ കല്ലടാന്തി മികവു കാട്ടി മലയാളികള്‍ക്ക്‌ അഭിമാനമായി. കഴിഞ്ഞ ദിവസമാണ്‌ ജി.സി.എസ്‌.സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്‌. ആകെയുള്ള 14 വിഷയങ്ങളില്‍ മുഴുന്‍ എണ്ണത്തിനും എ ഗ്രേഡില്‍ തിളക്കമാര്‍ന്ന വിജയം നേടിയ ജോസിന്‌ യു.കെ. മലയാളികളുടെ അഭിനന്ദന പ്രവാഹം.

ബഡ്‌വെല്‍ സെന്റ്‌ ജോസഫ്‌സ്‌ കാത്തലിക്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന യോഗത്തില്‍ കേരള കാത്തലിക്‌ കമ്യൂണിറ്റിയ്ക്കുവേണ്‌ടി ഫാ.ജോയി ആലപ്പാട്ട്‌ സി.എം.ഐ. ജോസിന്‌ ബൊക്ക നല്‍കി അനുമോദിച്ചു.
സ്റ്റീവനേജ്‌ മലയാളി സമൂഹത്തിനു വേണ്‌ടി ബേബി ജോസഫ്‌, ഡിവൈന്‍ പ്രെയര്‍ ഫെലോഷിപ്പിനുവേണ്‌ടി സിബി കക്കുഴി, ക്‌നാന യൂണിറ്റിനു വേണ്‌ടി സോയിമോന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി.
പ്രവാസിഓണ്‍ലൈന്‍.കോമിനുവേണ്‌ടി അപ്പച്ചന്‍ കണ്ണംചിറ ജോസിന്‌ ഹാരമണിയച്ച്‌ ആശംസകള്‍ നേര്‍ന്നു. സ്‌നേഹോപ ഹാരങ്ങള്‍ക്ക്‌ ജോസ്‌ നന്ദി പ്രകാശിപ്പിച്ചു.

യു.കെ.സ്റ്റീവനേജില്‍ താമസിക്കുന്ന  നീണ്‌ടൂര്‍ ഇടവക ജോണി കല്ലടാന്തിയുടെയും ലൈസാമ്മയുടെയും ഏക മകനാണ്‌ ജോസ്‌. ജോസിന്റെ രണ്‌ടു സഹോദരിമാരില്‍ ജിന്റു യുകെ.കെന്റ്‌ യൂണിവേഴ്സിറ്റിയില്‍ എം.ടെക്‌ നും, ലിന്റു ബംഗളുരുവിലെ ഐ.ഐ.എം. ല്‍ എം.ബി.എ.യ്ക്കും പഠിയ്ക്കുന്നു.

 

Comments