ഡാളസ്: കെ.സി.സി.എന്‍.എ കണ്‍വന്‍ഷ നോടനുബന്ധിച്ച് നടത്തിയ മിസ്റ്റര്‍ & മിസ് ക്നാനായ മത്സരത്തില്‍ ജീനോ പുതിയിടത്തുശേരില്‍ (ന്യൂയോര്‍ക്ക്), സെറീന നടുപ്പറമ്പില്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ ജേതാക്കളായി. പുതിയിടത്തുശേരില്‍ അവറാച്ചന് & മേഴ്സി ദമ്പതികളുടെ മകനാണ് ജീനോ. നടുപ്പറമ്പില്‍ പരേതനായ ലൂക്കോസ് & ഉഷ ദമ്പതികളുടെ മകളാണ് സെറീന. മിസ്റ്റര്‍ ക്നാനായ മത്സരത്തില്‍ ജോഷ് നെടിയകാലായില്‍ (ഷിക്കാഗോ), മാത്യൂസ് മഠത്തില്‍കളത്തില്‍ (സാന്‍ഹൊസെ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മിസ് ക്നാനായ മത്സരത്തില്‍ ജിനി പുളിന്തൊട്ടിയില്‍ (ഹുസ്ടന്‍), മിഷേല്‍ കുളങ്ങര (ഷിക്കാഗോ) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ടീനാ അമ്മക്കുഴിയില്, ടോമി ലൂക്കോസ് മറ്റത്തിപ്പറമ്പില്‍ എന്നിവര്‍ എം.സിമാരായിരുന്നു. ബാറ്റില്‍ ഓഫ് സിറ്റീസ് മത്സരത്തില്‍ ഷിക്കാഗോ ജേതാക്കളായി. ജോസ് കണിയാലി |