ചിക്കാഗോ: ജൂലൈ 22 മുതല്‍ 25 വരെ തീയതികളില്‍ ഡാളസില്‍വച്ച് നടത്തപ്പെടുന്ന 9–ാമത് നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനും, വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകൃതമായിരിക്കുന്ന ക്‌നാനായ കത്തോലിക്കാ ഇടവകകളുടെ കൂദാശകര്‍മ്മത്തില്‍ കാര്‍മ്മികത്വം വഹിക്കുന്നതിനുമായി ചിക്കാഗോ ഒഗയര്‍ എയര്‍പോര്‍ട്ടിലെത്തിയ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ക്ക് ഉജ്വല വരവേല്‍പ്പു നല്‍കി. വികാരി ജനറാള്‍ മോണ്‍. അബ്രഹാം മുത്തോലത്ത്, കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, കെ.സി.എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, കെ.സി.സി.എന്‍.എ. ചിക്കാഗോ മേഖലാ വൈസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ വിശിഷ്‌ടാതിഥികള്‍ക്ക് ബൊക്ക നല്‍കി സ്വീകരിച്ചു. കെ.സി.എസ്. ഭാരവാഹികളായ ഡോ. ജോസ് തൂമ്പനാല്‍, നിണല്‍ മുണ്ടപ്ലാക്കല്‍, നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ സിറിയക് പുത്തന്‍പുരയില്‍, സിബി കദളിമറ്റം, തോമസ് കടിയംപള്ളി, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ട്രസ്‌റ്റിമാരായ ജോയി വാച്ചാച്ചിറ, അലക്‌സ് കണ്ണച്ചാംപറമ്പില്‍, സണ്ണി മുത്തോലത്ത്, പി.ആര്‍.ഒ. ജോസ് കണിയാലി, മെന്‍സ് മിനിസ്‌ട്രി കോര്‍ഡിനേറ്റര്‍ കുര്യന്‍ നെല്ലാമറ്റം, റീജിയണല്‍ പി.ആര്‍.ഒ. ജോര്‍ജ് തോട്ടപ്പുറം, ബിനോയ് പൂത്തറയില്‍, ബിജു പൂത്തറയില്‍, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളി ട്രസ്റ്റിമാരായ ബിജു കിഴക്കേക്കുറ്റ്, പീറ്റര്‍ കുളങ്ങര, സാബു തറത്തട്ടേല്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (ഫണ്ട് റെയ്‌സിംഗ് കണ്‍വീനര്‍), പോള്‍സണ്‍ കുളങ്ങര (ഫണ്ട് റെയ്‌സിംഗ് കണ്‍വീനര്‍), പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര, യു.ഡി.എഫ്. ചിക്കാഗോ കണ്‍വീനര്‍ ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, സാഹിത്യവേദി കണ്‍വീനര്‍ ജോണ്‍ ഇലക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു. വടവാതൂര്‍ പൌരസ്‌ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. മാത്യു മണക്കാട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെറിന്‍, സിസ്റ്റര്‍ സേവ്യര്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ പ്രതിനിധി സൈമണ്‍ ആറുപറ, സിസ്റ്റര്‍ ജെസ്സീന എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജോസ് കണിയാലി |