വിയന്നാ: ഇന്‍ഡ്യന്‍ കാത്തലിക് കമ്മ്യൂണിറ്റി വിയന്നാ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കരോള്‍ കോമ്പറ്റെഷനില്‍ ക്‌നാനായ ചില്‍ഡ്രന്‍സ് ക്ലബ്ബ് വിയന്നാ മൂന്നാം സ്ഥാനത്ത്. കത്തോലിക്കാ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളില്‍ നിന്നായി 18 ഗ്രൂപ്പുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. അതില്‍ ജൂണിയര്‍ വിഭാഗത്തിലാണ് ക്‌നാനായ ചില്‍ഡ്രന്‍സ് ക്ലബ്ബ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. പിറവിത്തിരുനാളിന്റെ മാഹാത്മ്യം വിളിച്ചോതുന്ന രീതിയില്‍ വര്‍ണ്ണശബളമായ അന്തരീക്ഷത്തിലാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. ഫെലീഷ്യാ ഓണശ്ശേരില്‍, നിദിയ ഇടപ്പളളിച്ചിറയില്‍, ഫെബിനാ ഇലവുങ്കല്‍, സമീരപുതുപ്പറമ്പില്‍, സ്‌മിത വടക്കുംഞ്ചേരില്‍, നദീനാ പുത്തന്‍പുരയില്‍ കോര്‍മടം, മെലാനി കുന്നുംപുറത്ത് എന്നിവരാണ് കരേള്‍ ഗാനം ആലപിച്ചതു. സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ചാപ്ലയില്‍ റവ: പി. ബിജു പാറേക്കാട്ടില്‍ കുട്ടികള്‍ക്കു റോളിംഗ് ട്രോഫി സമ്മാനിച്ചു. ഓസ്‌ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഫെലിക്‌സ് പുത്തന്‍ പുരയില്‍, സെക്രട്ടറി ജോസ് പാലച്ചേരില്‍ എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു. ബിനോയി കുന്നുംപുറത്ത് |