ക്‌നാനായ കാത്തലിക്ക്‌ കണ്‍വന്‍ഷന്‍ : കിക്ക്‌ ഓഫ്‌ 21-–ന്‌

posted Jun 6, 2009, 6:42 AM by Saju Kannampally   [ updated Jun 6, 2009, 7:10 AM ]

 

മാല്‍വെണ്‍ ഹില്‍സ്‌: യു.കെ. ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ 8ാമത്‌ കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള രജിസ്‌ട്രേഷന്‍ കിക്കോഫ്‌ 21-ന്‌ മാല്‍വെണ്‍ ഹില്‍സിലെ ഒക്‌ടഗണ്‍ കമ്മ്യുണിറ്റി സെന്ററില്‍ നടക്കും. ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ നടക്കുന്ന രജിസ്‌ട്രേഷന്‍ കിക്കോഫില്‍ യു.കെ. കെ.സി.എ. ഭാരവാഹികളും യൂണിറ്റ്‌ പ്രതിനിധികളും പങ്കെടുക്കും.
             ഓഗസ്റ്റ്‌ 22-ന്‌ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ യു.കെ. കെ.സി.എ.യുടെ ആറ്‌ റീജിയണുകളില്‍നിന്നും 34 യൂണിറ്റുകളില്‍നിന്നുമായി നാലായിരത്തിലധികം ക്‌നാനായ കത്തോലിക്ക സമൂഹം പങ്കെടുക്കും. രാവിലെ പത്തരയ്ക്ക്‌ ദൈവദാസ•രോടുള്ള അനുസ്‌മരണബലിയ്ക്ക്‌ മാര്‍ ഏബ്രഹാം വിരുത്തിക്കുളങ്ങര മുഖ്യകാര്‍മ്മികത്വം വഹിക്കും. മാര്‍ ജോര്‍ജ്ജ്‌ പള്ളിപ്പറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ അരിക്കോട്‌, കോട്ടയം അതിരൂപതാംഗങ്ങളായ വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്‌ ഉച്ചകഴിഞ്ഞ്‌ റാലിയും പൊതുസമ്മേളനവും കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌.
 
സഖറിയാ പുത്തെന്‍കളം
 
 

Comments