മാഞ്ചസ്റ്റര്‍: ഒത്തൊരുമയുടേയും സാമുദായിക ഐക്യത്തിന്റെയും പുത്തന്‍ മാതൃകയായി വി. തോമാശ്ലീഹായിലൂടെ ലഭിച്ച ക്രിസ്തീയ വിശ്വാസത്തെ ജ്വലിപ്പിക്കുകയെന്ന ചരിത്രപരമായ ദൌത്യം നിറവേറ്റുന്ന ക്നാനായ സഭയുടെ നിയോഗം മറുനാട്ടിലും ഭംഗിയായി നിറവേറ്റുന്നത് കാണുമ്പോള്‍ സന്തോഷമുണെ്ടന്ന് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്. ആത്മീയതയുടെ പാതകള്‍ വെടിഞ്ഞ ഭൌതികതയുടെ തീരത്തുകൂടി സഞ്ചരിക്കുന്ന ഈ നാടിന് ക്രിസ്തീയ വിശ്വാസത്തിന്റെ വഴി തെളിച്ചുകൊടുക്കുകയെന്ന പരമ്പരാഗത കടമ നിറവേറ്റാന്‍ നമ്മുടെ കുടുംബജീവിത മാതൃകയിലൂടെ സാധ്യമാകണം എന്നും അദ്ദേഹം പറഞ്ഞു.
മാഞ്ചസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പരിപാടികളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത ആഗോള കത്തോലിക്കാ സഭയ്ക്കും കേരള സഭയ്ക്കും നല്കിയ സേവനങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബേബി മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടികളില്‍ ഫാ. സജി മലയില്‍ പുത്തന്‍പുര ക്രിസ്മസ് സന്ദേശം നല്കി.
വിഥിന്ഫാ സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പിന്നീട് കെ.സി.വൈ.സി. കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികളും അരങ്ങേറി. ക്നാനായ തനിമയും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടികളും കേരളത്തനിമയാര്‍ന്ന നൃത്തയിനങ്ങളുമൊക്കെയായി രാത്രി വൈകി ക്രിസ്മസ് ഡിന്നറോശടയാണ് പരിപാടികള്‍ അവസാനിച്ചത്.
ഷൈമോന്‍ തോട്ടുങ്കല്‍ |