ചിക്കാഗോ: ക്നാനായ മിഷന്റെ വളര്‍ച്ചയ്ക്ക് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിവളരെ സഹായകരമായി എന്ന് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന കൃതജ്ഞതാ സമ്മേളനത്തില്‍ മിഷന് ഡയറക്ടര്‍ മോണ്‍സിഞ്ഞോര്‍ എബ്രഹാം മുത്തോലത്ത് പറഞ്ഞു. പ്രസ്തുത സമ്മേളനത്തിന് സേക്രട്ട് ഹാര്‍ട്ട് ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ജോയി വാച്ചാച്ചിറ സ്വാഗതം ആശംസിച്ചു. കെ.സി.എസ്. പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ട് മറുപടിപ്രസംഗം നടത്തി. സെന്റ്മേരീസ് ദേവാലയ ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ബിജു കിഴക്കേകൂറ്റ് സമ്മേളനത്തിന് നന്ദി പ്രകാശിപ്പിച്ചു. കെ.സി. എസ്.എക്സിക്യുട്ടീവ് വൈസ്പ്രസിഡണ്ട് ജോണ്‍ പാട്ടപതി, സെക്രട്ടറി ജോസ് തൂമ്പനാല്‍, ട്രഷറര്‍ നിണന്‍ മുണ്ടപ്ലാക്കല്‍, മുന്‍ കെ.സി.എസ്.പ്രസിഡണ്ടുമാരായ ജോണ്‍ ഇലക്കാട്ട്, സിറിയക് പുത്തന്‍പുരയില്‍, മുന്‍ എക്സിക്യുട്ടീവ് മെംമ്പേഴ്സ് എന്നിവരും പങ്കെടുത്തു. റോയി നെടുംചിറ എം.ഡി ആയിരുന്നു. റോയി നെടുംചിറ |