മാല്‍വെണ്‍ഹില്‍സ്: ഭാരത കത്തോലിക്ക സഭയ്ക്ക് നവജീവന്‍ നല്‍കിയത് ക്നാനായ സമുദായമാണ്. ഇന്ന് ലോകത്തെവിടെയും സീറോ മലബാര്‍ സഭയ്ക്ക് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ക്നാനായ സമുദായവും കോട്ടയം അതിരൂപതയുമാണ്. എവിടെ ആയാലും സാമുദായിക ഐക്യത്തിനും ആതീമീയ ഉ©ന്മഷത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ക്നാനായ സമുദായം നല്‍കിവരുന്നത്. ക്രിസ്തുവിന് വഴിയൊരുക്കിയ സ്നാപക യോഹന്നാന്റെ ദൌത്യം പോലെയാണ് ക്നാനായ സമുദായവും. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോട്ടയം അതിരുപത നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഇന്ന് സീറോ മലബാര്‍ സഭ ഇത്രയൂം വ്യാപകമായത്. എഡി 345–ല്‍ ക്നായി തൊമ്മന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ സംഘത്തിന്റെ ലക്ഷ്യങ്ങള്‍ പ്രേഷിത പ്രവര്‍ത്തനവും വാണിജ്യവുമായിരുന്നു. ചേരമാന്‍ പെരുമാള്‍ രാജാവ് എഴുപത്തിരണ്ടര പദവികള്‍ നല്‍കിയാണ് ക്നായി തൊമ്മനെ സ്വീകരിച്ചത് (ഭക്ഷണത്തിന് ക്നാനായക്കാര്‍ ഇലയുടെ അറ്റം മടക്കി കഴിക്കുന്നത് അര പദവിയായി കണക്കാക്കപ്പെടുന്നു). ക്നാനായ സമുദായക്കാരുടെ അംഗസംഖ്യ വര്‍ധിക്കുകയും കേരള സഭാ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങളില്‍ സാക്ഷിയാകേണ്ടിയും വന്ന ക്നാനായക്കാര്‍ക്ക് മാത്രമായി 1911–ല്‍ വിശുദ്ധ പത്താം പീയുസ് മാര്‍പാപ്പ കോട്ടയം വികാരിയത്ത് അനുവദിച്ചു. ഇത് കാലക്രമേണെ രൂപതയും ഇപ്പോള്‍ അതിരൂപതയുമായി നിലനില്ക്കുന്നു. വിന്‍സെന്റ് ഡി പോള്‍, ലിജയന് ഓഫ് മേരി, മിഷന്‍ലീഗ്, കെസിവൈഎല്‍, തിരുബാലസഖ്യം, കെസിസി, കെസിഡബ്ല്യുഎ, ആത്മായ മിഷണറി അസോസിയേഷന്, ഫ്രാന്‍സിസ്കന്‍ ആത്മായ സഭ, കൂടാതെ വിവിധ രാജ്യങ്ങളില്‍ ക്നാനായ അസോസിയേഷനുകളും രൂപീകരിക്കപ്പെട്ടു. യുകെ അസോസിയേഷനായ യുകെകെസിഎയുടെ യൂണിറ്റായ ലീഡ്സിന് ഒരു പ്രത്യേകത ഉണ്ട്. യുകെയിലെ ആദ്യ വനിതാ ക്നാനായ സംഘടന രൂപീകരിച്ചത് ലീഡ്സ് യൂണിറ്റാണ്. പരസ്പര സഹകരണത്തിന്റെയും ആത്മാര്‍ഥതയുടേയും ബന്ധങ്ങളെ മുറുകെപിടിക്കുന്നതുമായ ക്നാനായ സമുദായത്തിന്റെ ഐക്യം ആരിലും അസൂയ ജനിപ്പിക്കുന്നതാണ്. വൈദികരോടും വൈദികശ്രേഷ്ഠരോടും അങ്ങേയറ്റം ആദരവും ബഹുമാനവും നല്കുന്ന ആത്മീയ ആചാര്യന് എപ്പോഴും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയാണ്. സഖറിയ പുത്തന്‍കളം |