ചിക്കാഗോ: ചരിത്രമുറങ്ങുന്ന നാടിന്റെ ഗ്രഹാതുര സ്മരണകള്‍ പങ്കുവെച്ച് ,സുഹൃത് ബന്ധങ്ങള്‍ ഊട്ടി ഉറപ്പിച്ച് കല്ലറസംഗമം ഉജ്ജ്വലമായി ആഘോഷിച്ചു.ആഗസ്റ്റ് 14 ന് സ്കോക്കിലുളള ഹാമഡ് പാര്‍ക്കില്‍ ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമുളള 120 കുടുംബങ്ങളില്‍ നിന്നും അഞ്ഞൂറോളം കല്ലറ നിവാസികള്‍ ഒത്തു കൂടിയപ്പോള്‍, മുതിര്‍ന്നവരുടെയും കുട്ടികളുടേതുമായ വിവിധങ്ങളായ കലാപരിപാടികള്‍ കൊണ്ടും വിഭവ സമൃദ്ധമായ ഭക്ഷണങ്ങള്‍ കൊണ്ടും വിവിധ മത്സരങ്ങള്‍ കൊണ്ടും ആവേശമായി മാറി. കല്ലറ നിവാസികളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ ഭാവിയില്‍ ആസൂത്രണം ചെയ്യുവാന്‍ തൂരുമാനിച്ചു. രാവിലെ 10 മണിക്കാരംഭിച്ച കല്ലറ സംഗമം വൈകിട്ട് 7 മണിയോടെ സമാപിച്ചു. കുഞ്ഞുമോന് അടപ്പറമ്പില്,ഫിലിപ്പ് പുത്തന്‍പുരയില്‍,തോമസ് പൂത്തേത്ത്,രവി തെക്കേടത്തുപറമ്പില്,പോള്‍ തൂമ്പില്‍,തമ്പി വിരുത്തികുളങ്ങര എന്നിവരായിരുന്നു പരിപാടിയുടെ സ്പോണ്‍സേഴ്സ്. ബിനോയി ആശാരിക്കൂറ്റ് സൈമണ്‍ മുട്ടത്തില്‍,ജോസ് മണക്കാട്ട്,ഫിലിപ്പ് പുത്തന്‍പുരയില്‍,തമ്പി വിരുത്തിക്കുളങ്ങര,ടോമി ഇടത്തില്‍,അനില്‍ മറ്റത്തിക്കുന്നേല്‍,തോമസ് പീത്തേത്ത്,സിനി നെടുംതുരുത്തിയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. |