കമ്പ്യൂട്ടര്‍ ക്ളാസ്സ് വിജ്ഞാനപ്രദമായി

posted Mar 22, 2011, 10:30 PM by Knanaya Voice

ചിക്കാഗോ: കെ.സി.എസ്. വിമന്‍സ്  ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് 19-ാം തീയതി ശനിയാഴ്ച നടന്ന കമ്പ്യൂട്ടര്‍ ക്ളാസ്സ് വളരെ വിജ്ഞാനപ്രദമായി. ആധുനിക ലോകത്തില്‍ കമ്പ്യൂട്ടറിന്റെ ഉപയോഗം, കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍, മാതാപിതാക്കള്‍ എന്ന നിലയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജോജോ പെരുമനത്തേട്ട് നയിച്ച  കമ്പ്യൂട്ടര്‍ ക്ളാസ്സ് നിത്യജീവിതത്തില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ശ്രദ്ധയൂന്നുവാന്‍ പ്രചോദനമായി. കെ.സി.എസ്. വിമന്‍സ് ഫോറം സെക്രട്ടറി ലിസ്സി തോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗ് കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍,  ചിക്കാഗോ ആര്‍.വി.പി. ഷിജു ചെറിയത്തില്‍, കെ.സി.സി.എന്‍.എ. ട്രഷറര്‍ നിമി തുരുത്തുവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.  വിമന്‍സ് ഫോറം ലീഡേഴ്സായ പ്രതിഭ തച്ചേട്ട്, നീത ചെമ്മാച്ചേല്‍, നിഷ മാപ്പിളശ്ശേരി, ഡെന്നി പുല്ലാപ്പള്ളില്‍, നീന കുന്നത്തുകിഴക്കേതില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

ലിസ്സി തോട്ടപ്പുറം

Comments