ഷിക്കാഗോ: ഇത്തവണത്തെ കണ് വെന്ഷന് ആദ്യമായി ലൈവ് ആയി ലോകത്തിനു മുന്‍പായി അവതരിപ്പിച്ചപ്പോള്‍ വീഡിയൊ ഹോസ്റ് ചെയ്ത ക്നാനായ വോയിസ് പേജ് വന്‍ ഹിറ്റിലേക്ക്. സാങ്കേതിക കാരണങ്ങളാല്‍ ചില സമയങ്ങളില്‍ ശബ്ദ പ്രക്ഷേപണത്തിന് തടസ്സം നേരിട്ടിട്ടുകൂടി ലോകെമ്പാടുമുള്ള നിരവധി ക്നാനായക്കാര്‍ ഈ ക്നാനായ മാമാങ്കത്തെ ക്നാനായ വോയിസ് എന്ന ക്നാനായ ജാലകത്തിലൂടെ വീക്ഷിച്ചു. ഈ റിപ്പോര്‍ട് തയ്യാറക്കുമ്പോള്‍ 7000 തവണ ക്നാനായ വോയിസിന്റെ വീഡിയോ പേജ് സന്ദര്ശിക്കപെട്ടിട്ടുണ്ട്. യു കെയിലും യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ നിന്നും അനേകം പേര് പല സമയങ്ങളിലായി കണ് വെന്‍ഷന്റെ തത്സമയ ദൃശ്യങ്ങള്‍ വീക്ഷിക്കുവാന്‍ എത്തിയിട്ടുണ്ട്. അമേരിക്കയില്‍ തന്നെ പല ക്നാനായക്കാരും ജോലിസ്ഥലങ്ങളിലും വീടുകളിലും ക്നാനായ വോയിസിലൂടെ കണ് വെന്ഷന് വീക്ഷിച്ചുകോണ്ടിരിക്കുകയാണ്. ഈ മഹത്തായ കണ് വെന്ഷന് ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ക്നാനായ വോയിസിന് സാധിക്കുന്നു എന്നത് വളരെ ചാരിതാര്‍ത്ഥ്യജനകമാണെന്ന് ക്നാനായ വോയിസ് മാനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളി അറിയിച്ചു. അനില്‍ മറ്റത്തികുന്നേല്‍ |