കണ്‍ വെന്‍ഷന്‍ രണ്ടാം ദിനം: വര്‍ണ്ണശബളമായ ഘോഷയാത്രയാല്‍ ശ്രദ്ധിക്കപ്പെട്ട ദിവസം.

posted Jul 23, 2010, 5:08 PM by Anil Mattathikunnel   [ updated Jul 23, 2010, 7:49 PM ]
ഡാള്ളസ്സ്: ഡാള്ളസ്സില്‍ ഇതു ഉത്സവ ദിനം. കണ്‍ വെന്‍ഷന്റെ രണ്ടാം ദിനത്തിലെ പ്രൌഡ ഗംഭീരമായ ഘോഷാത്രയാല്‍ ഡാള്ളസ്സിലെ ഗേ ലോര്‍ഡ്സ് ഹോട്ടല്‍ സമുച്ചയം പ്രകമ്പനം കൊണ്ടപ്പോള്‍ തത്ദേശീയരായ അമേരിക്കക്കാര്‍ വിസ്മയഭരിതരായി. അടുക്കും ചിട്ടയോടും കൂടി നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കള്‍ അവരവരുടെ യൂണിറ്റ് ബാനറിന് മുന്‍പില്‍ ഒരുമയോടെ അണിനിരന്നപ്പോള്‍ സാജു കണ്ണമ്പള്ളി സജി പുതൃക്കയില്‍ എന്നിവരുടെ നേതൃത്തില്‍ മനോഹരമായ കമന്ററി ഘോഷയത്രയില്‍ പങ്കെടുത്തവരെ ആവേശഭരിതരാക്കി. വൈവിധ്യമാര്‍ന്ന വേഷവിതാനങ്ങള്‍ , പുരാതന പാട്ടുകളുടെ ആസ്വാദ്യമായ ആലാപനം , ഹരം പിടിപ്പിക്കുന്ന ചെണ്ടമേളങ്ങള്‍ , വിവിധതരത്തിലുള്ള ഫ്ളോട്ടുകള്‍ തുടങ്ങിയവ കണ്ണിനും കാതിനും കുളിര്‍മ്മപകരുന്ന നിമിഷങ്ങള്‍ സമ്മാനിച്ചു. ക്നാനായ റീജിയണിലെ വൈദികരും, സന്യാസിനികളും അസോസിയേഷന്‍ ഭാരവാഹികളും ഒരുമിച്ച് അവരവരുടെ യൂണിറ്റിന്റെ മുന്‍പില്‍ അണിനിരന്നപ്പോള്‍ അത് ഒരുമയുടെ സന്ദേശമായി മാറി. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു  മൂലക്കാട്ട്, ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരില്‍, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയാത്ത്, ബിഷപ്പ് ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ ,   ജസ്റ്റിസ് സിറിയക് ജോസഫ്, യു കെ കെ സി എ പ്രസിഡന്റ് ശ്രീ ഐന്‍സ്റീന്‍ വാലയില്‍, ശ്രീ തോമസ് ചാഴികാടന്‍ എം എല്‍ എ, ശ്രീ മോണ്‍സ് ജോസഫ് എം എല്‍ എ തുടങ്ങിയ വിശിഷ്ഠാതിഥികള്‍ കെ സി സി എന്‍ എ ഭാരവാഹികളോടൊപ്പം ഘോഷയാത്ര വീക്ഷിക്കാന്‍ പ്രത്യേകം തയ്യാറക്കിയ സ്റേജില്‍ നിന്നപ്പോള്‍ ക്നാനായ മക്കള്‍ക്ക് അത് ധന്യ നിമിഷങ്ങളായി മാറി.

സജി പുതൃക്കയില്‍


Comments