കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്നാനായ വോയിസ് ഒരുങ്ങി

posted Jul 22, 2010, 12:09 AM by Knanaya Voice   [ updated Jul 22, 2010, 7:48 AM by Anil Mattathikunnel ]

ഷിക്കാഗോ: ഇന്നാരംഭിക്കുന്ന ക്നാനായ കണ്‍വെന്‍ഷന്‍ ലോകമെമ്പാടുമുളള ക്നാനായക്കാരിലേക്കെത്തിക്കാന്‍ ക്നാനായ വോയിസ് ഒരുങ്ങി.ഇന്നു മുതല്‍ ക്നാനായ വോയ്സിന്റെ അമേരിക്കന്‍ സെക്ഷന്‍ കണ്‍വെന്‍ഷന്റെ വാര്‍ത്തകളാല്‍  നിറയുന്നതായിരിക്കും. കണ്‍വെന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ക്നാനായ വോയിസ് മാനേജിംഗ് ഡയറക്ടര്‍ സാജു കണ്ണംപളളി, അസോസിയേറ്റ് എഡിറ്റര്‍ ജോര്‍ജ്ജ് തോട്ടപ്പുറം, ഫൈനാന്‍സ് മാനേജര്‍ സൈമണ്‍ അറുപറ , ന്യൂസിലാന്റ് എഡിറ്റര്‍ ബിജോമോന്‍ ചേന്നാത്ത്, കോട്ടയം എഡിറ്റര്‍ ജേക്കബ് മറ്റക്കര എന്നിവരോടൊപ്പം നോര്‍ത്ത് അമേരിക്കയിലെ ലോക്കല്‍ റിപ്പോര്‍ട്ടേഴ്സില്‍ ഭൂരിഭാഗം പേരും  കണ്‍വെന്‍ഷന്‍ സ്ഥലത്ത് ഇന്ന് എത്തിച്ചേരും. കണ്‍വെന്‍ഷന്‍ വാര്‍ത്തകളും, ഫോട്ടോയും, വീഡിയോയും  ഷിക്കാഗോയില്‍ നിന്ന് എക്സിക്യുട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തിക്കുന്നേല്‍ ഏകോപിപ്പിക്കും.  കെ.സി.സി.എന്‍.എ.  ഭാരവാഹികള്‍ അറിയിച്ചിരുന്നതുപോലെ  കണ്‍വെന്‍ഷന്‍ സെന്ററില്‍  ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കിയാല്‍ കണ്‍സെഷന്റെ തത്സമയ വീഡിയോ ദൃശ്യങ്ങളും ക്നാനായ വോയ്സില്‍ ലഭിക്കുന്നതായിരിക്കും.

അനില്‍ മറ്റത്തിക്കുന്നേല്‍
Comments