കണ്‍വെന്‍ഷനിലേക്കുള്ള ജാലകമായി ക്നാനായ വോയിസ്

posted Jul 23, 2010, 5:32 PM by Anil Mattathikunnel   [ updated Jul 23, 2010, 7:42 PM ]

ഷിക്കാഗോ: ക്നാനായക്കരുടെ ഉത്സവമായി ക്നാനായ കണ്‍ വെന്‍ഷന്‍ മാറുമ്പോള്‍ ക്നാനായ വോയിസ് കണ്‍വെന്‍ഷന് പോകുവാന്‍  സാധിക്കാത്തവര്‍ക്ക് അനുഗ്രഹമായി കണ്‍ വെന്‍ഷനിലേക്കുള്ള ജാലകമായി മാറിക്കഴിഞ്ഞു. കെ സി സി എന്‍ എ കണ്‍വെന്‍ഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിപാടികള്‍ ലൈവ് ടെലക്കസ്റ് ചെയ്യുമ്പോള്‍ അത് ക്നാനായ വോയിസില്‍ ലഭ്യമാക്കിയ നിമിഷം മുതല്‍ ഈ റിപ്പോര്‍ട്ട് തയ്യാറക്കുന്ന നിമിഷം വരെ ക്നാനായ വോയിസിന്റെ പേജില്‍ മാത്രം നാലായിരത്തിലധികം പ്രാവശ്യം ലോകമെമ്പാടുനിന്നും ആളുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.. ലോകമെമ്പാടുമുള്ള ക്നാനായക്കാരിലേക്ക് ഈ കണ്‍ വെന്‍ഷന്‍ എത്തിക്കാന്‍ ക്നാനായ വോയിസിന് സാധിക്കുന്നതില്‍ അഭിമാനിക്കുന്നു എന്ന് ഡാള്ളസ്സില്‍ നിന്ന് മാനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളി അറിയിച്ചു.

അനില്‍ മറ്റത്തികുന്നേല്‍
Comments