Jobi Valiyaputhenpurayil
Secretary മിസിസാഗ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയുടെ സമ്മര്‍ പിക്‌നിക് മിസിസാഗയിലെ മെഡവല്‍ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വിവിധ പരിപാടികളോടെ നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ പിക്‌നിക്കില്‍ ഒരുക്കിയിരുന്നു. പെണ്ണമ്മ മണ്ണാട്ടുപറമ്പില്‍ പിക്‌നിക്കിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. തിരക്കുകള്‍ക്കു വിട നല്‍കി ഒരു ദിവസം മുഴുവന്‍ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ക്‌നാനായ മക്കള്‍ എത്തിയപ്പോള്‍ അവിസമരണീയമായ ഒരു ദിനം പിറന്നുവീഴുകയായിരുന്നു.
|