ന്യൂകാസില്‍ . കുരിശു മരണത്തിലൂടെ ലോകത്തെ രക്ഷിച്ച ദൈവപുത്രന് ആരാധനയര്‍പ്പിച്ച് ഇംഗ്ളണ്ടിന്റെ വിവിധ ഭാദങ്ങളില്‍ മലയാളികള്‍ പ്രാര്‍ത്ഥനകളും പ്രത്യേകം ശുശ്രൂഷകളും നടത്തി കഴിഞ്ഞ അമ്പതു ദിനങ്ങളായി അനുഷ്ഠിച്ചുപോന്ന വ്രതാനുഷ്ഠാനങ്ങളുടെയും നോമ്പാചരണത്തിന്റെയും സമാപനമായി നാട്ടിലായിരിക്കുമ്പോള്‍ മലയാററൂരിലേക്കും, വാഗമണ്ണിലേക്കും,അറുനൂററിമംഗലത്തേക്കുമൊക്കെ മലയാററൂരിലേക്കും നടത്താറുളള തീര്‍ത്ഥാടനകള്‍ മനസ്സില്‍ താലോലിക്കുന്ന മലയാളികള്‍ വൂസ്ററിലെ മാള്‍വന്‍ മലയിലേക്കും, മിഡില്‍സ്ബറോയ്ക്കു സമീപമുളള ഓസ്മോതെര്‍ലി കുന്നിലേക്കും നടത്തിയ അനുതാപ ശിശ്രൂഷ നവ്യാനുഭവമായി. കനത്തമഴയിലും ചോര്‍ന്നുപോകാത്ത വിശ്വാസ തീഷ്ണതയില്‍ നൂറുകണക്കിന് മലയാളികളാണ് വിശുദ്ധകുരിശിന്റെ വഴി ചൊല്ലി കൊണ്ട് മാള്‍വനിലേക്ക് തീര്‍ത്ഥാടകയാത്രയായി കടന്നു ചെന്നത്.
ഫാ.സെബാസ്റ്യന്‍ അരീക്കോട്ട്, ഫാ.സോജി ഓലിക്കല്‍, ഫാ.സിറിള്‍, ഫാ.ഷാജി പടിഞ്ഞാറേക്കുന്നേല്‍ എന്നിവര്‍ ശിശ്രൂഷകള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചു. ന്യൂകാസില്‍, സന്ദര്‍ലാന്റ്, മിഡില്‍സ്ബറോ, യോര്‍ക്ക് എന്നിങ്ങനെ നോര്‍ത്ത് സന്ദര്‍ലാന്റ് സെന്റ് ജോസഫ് പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് ഓസ്മോ തെര്‍ലി കുരിശുമലയില്‍ പരിഹാരപ്രദക്ഷിണം നടത്തിയത്.
ന്യൂകാസില്‍ രൂപതാ സീറോ മലബാര്‍ ചാപ്ളെയ്ന്‍ ഫാ.സജി തോട്ടത്തിലിന്റെ നേതൃത്വത്തില്‍,മിഡില്‍സ് ബറോ രൂപതാ വൈദീകന്‍, ഫാ.ഡാനിയല്‍ എന്നിവരാണ് ചടങ്ങുകള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചത്. നൂറു കണക്കിന് വിശ്വാസികള്‍ കടുത്ത തണുപ്പിനെ അവഗണിച്ച് അത്മവിശുദ്ധീകരണത്തിന്റെയും,അനുതാപത്തിന്റെയും, സഹനത്തിന്റെയും നാളില്‍ പീഡാനുഭവ സ്മരണ പുതുക്കി. തുടര്‍ന്ന് മലമുകളിലെ ദേവാലയത്തില്‍ ഫാ.സജി തോട്ടത്തില്‍ പീഡാനുഭവ തിരു കര്‍മ്മങ്ങള്‍ നടത്തി. ഷൈമോന്‍ തോട്ടുങ്കല്‍ |