ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ ധനശേഖരണാര്‍ത്ഥം ജഗതി ശ്രീകുമാറും ഇന്നസെന്റും നയിക്കുന്ന "കന്നാസും കടലാസും'' എന്ന സ്റ്റേജ് ഷോ മെയ് ആറാം തീയതി വെള്ളിയാഴ്ച ഷിക്കാഗോയിലെ ഗേറ്റ്വേ തീയേറ്ററില്‍ നടത്തപ്പെടുന്നു. ഷിക്കാഗോയില്‍ ക്നാനായ സമുദായത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി മോര്‍ട്ടന്‍ ഗ്രോവില്‍ രണ്ടാമത് ഒരു ദേവാലയം സ്വന്തമാക്കുകയും അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ വലിയ ഒരു സാമ്പത്തിക ബാദ്ധ്യത ഇല്ലാതാക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ധനശേഖരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും, ഇതിനുവേണ്ട പ്രോത്സാഹനങ്ങള്‍ എല്ലാവരുടേയും ഭാഗത്തുനിന്ന് ഉണ്ടാവണം എന്നും വികാരി ഫാ. എബ്രാഹം മുത്തോലത്ത് അറിയിച്ചു. 2011-ലെ ഏറ്റവും മനോഹരമായ സ്റ്റേജ് ഷോയ്ക്ക് തമ്പി വിരുത്തിക്കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, പോള്‍സണ്‍ കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കും.
സാജു കണ്ണമ്പള്ളി |