കര്‍ദ്ദിനാള്‍ ടോപ്പോക്ക് ഊഷ്മള വരവേല്പ്

posted Aug 4, 2010, 12:49 AM by Knanaya Voice   [ updated Aug 4, 2010, 7:26 AM by Saju Kannampally ]

ചിക്കാഗോ: റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ടെലസ്പ്പൂര്‍ ടോപ്പോക്ക് ചിക്കാഗോ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഊഷ്മളമായ വരവേല്പ് നല്‍കി. കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യയുടെ (സി.ബി.സി.ഐ.) മേല്‍നോട്ടത്തില്‍ റാഞ്ചിയില്‍ നിര്‍മ്മിക്കുന്ന മെഡിക്കല്‍ കോളേജിന്റെ ധനശേഖരണാര്‍ത്ഥം ചിക്കാഗോ സേക്രട്ട്ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഫണ്ട് റെയിസിംഗ് ഡിന്നര്‍ സംഘടിപ്പിച്ചത്. സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം കര്‍ദ്ദിനാള്‍ ടോപ്പോ  നിലവിളക്ക് കൊളുത്തി ഉദ്ഘാടനം
ചെയ്തു. വിശ്വാസ ജീവിതത്തില്‍ മാത്രമല്ല ജീവകാരുണ്യരംഗത്തും ക്നാനായ സമുദായം ചെയ്യുന്നസേവനങ്ങളെ കര്‍ദ്ദിനാള്‍ ടോപ്പോ പ്രശംസിച്ചു.

PicasaWeb Slideshow


കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ചിക്കാഗോ ക്നാനായ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മാര്‍ മൂലക്കാട്ട് ചൂണ്ടിക്കാട്ടി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നടത്തിയ അനുഗ്രഹപ്രഭാഷണത്തില്‍ ഒരു നല്ല ലക്ഷ്യത്തിനുവേണ്ടി ഫണ്ട് റെയിസിംഗ് സംഘടിപ്പിച്ച ചിക്കാഗോ ക്നാനായ സമൂഹത്തെ അഭിനന്ദിച്ചു. വികാരി ജനറാള്‍ മോണ്‍.അബ്രഹാം മുത്തോലത്ത് സ്വാഗതം പറഞ്ഞു.  റാഞ്ചി മെഡിക്കല്‍ കോളജ് പ്രോജക്ട് ഡയറക്ടര്‍ ഫാ. അലക്സ് വടക്കുംതല പവര്‍ പോയിന്റ് അവതരണം നടത്തി. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് മഠത്തിപറമ്പില്‍, ചാന്‍സലര്‍ റവ. ഡോ. റോയി കടുപ്പില്‍, കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, കെ.സി.എസ്. പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, സെന്റ് മേരീസ് ഇടവക ട്രസ്റി പീറ്റര്‍ കുളങ്ങര എന്നിവര്‍ പ്രസംഗിച്ചു. സേക്രട്ട് ഹാര്‍ട്ട് ഇടവക പി.ആര്‍.ഒ. ജോസ് കണിയാലി എം.സി. ആയിരുന്നു. റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ പോള്‍സണ്‍ കുളങ്ങര കൃതജ്ഞത പറഞ്ഞു. ലിസ കിഴക്കേക്കുറ്റ്, അല്ലു കുളങ്ങര എന്നിവരുടെ പ്രാര്‍ത്ഥനാഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. റാഞ്ചി മെഡിക്കല്‍ കോളേജിനുവേണ്ടി ചിക്കാഗോ ക്നാനായ സമൂഹം സമാഹരിച്ച തുക ആര്‍ച്ച് ബിഷപ്പ്  മാര്‍ മാത്യു മൂലക്കാട്ടില്‍നിന്നും കര്‍ദ്ദിനാള്‍ ടോപ്പോ സ്വീകരിച്ചു. ചിക്കാഗോ സെക്രട്ട്ഹാര്‍ട്ട്, സെന്റ് മേരീസ് ക്നാനായ ഇടവകകളുടെ അസിസ്റന്റ് വികാരിയായി നിയമിതനായ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിനെ വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്  സദസ്സിന് പരിചയപ്പെടുത്തി. സ്പോണ്‍സര്‍ തോമസ് - ജൂലി പുത്തേട്ട് ദമ്പതികളില്‍നിന്നും കാര്‍ഡിനല്‍ ചെക്ക് സ്വീകരിച്ചു. വികാരി മോണ്‍. അബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ കുര്യന്‍ നെല്ലാമറ്റം, പോള്‍സണ്‍ കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജെയ്ബു കുളങ്ങര, ജോസ് കണിയാലി എന്നിവരടങ്ങിയ കമ്മറ്റി പ്രോഗ്രാമിന് നേതൃത്വം നല്‍കി.
 

ജോസ് കണിയാലി
Comments