കാര്‍ഡിനല്‍ ടോപ്പോക്ക്‌ ചിക്കാഗോയില്‍ സ്വീകരണം

posted Jul 29, 2010, 11:45 PM by Knanaya Voice
ചിക്കാഗോ: സേക്രട്ട്‌ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ റാഞ്ചി അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ടെലസ്‌പ്പോര്‍ ടോപ്പോക്ക്‌ സ്വീകരണം നല്‍കുന്നതാണ്‌. കാത്തലിക്‌ ബിഷപ്പ്‌സ്‌ കോണ്‍ഫ്രന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ (സി.ബി.സി.ഐ) ആഭിമുഖ്യത്തില്‍ റാഞ്ചിയില്‍ നിര്‍മ്മിക്കുവാനുദ്ദേശിക്കുന്ന  മെഡിക്കല്‍ കോളേജിന്റെ ധനശേഖരണാര്‍ത്ഥമാണ്‌ ഫണ്ട്‌ റെയിസിംഗ്‌ ഡിന്നര്‍ സംഘടിപ്പിക്കുന്നത്‌. ആഗസ്റ്റ്‌ 3–ാം തീയതി ചൊവ്വാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്ന ബാന്‍ക്വിറ്റ്‌ സമ്മേളനത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌  മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവരും പങ്കെടുക്കും. നൂറ്‌ ഡോളറിന്റെ സംഭാവനയാണ്‌ ഒരാളില്‍നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.  500 ഡോളര്‍, 1000 ഡോളര്‍ നല്‍കി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്‌. വികാരി മോണ്‍. അബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ പോള്‍സണ്‍ കുളങ്ങര, ഫ്രാന്‍സിസ്‌ കിഴക്കേക്കുറ്റ്‌, കുര്യന്‍ നെല്ലാമറ്റം, ജോസ്‌ കണിയാലി, ജെയ്‌ബു കുളങ്ങര എന്നിവരടങ്ങുന്ന കമ്മറ്റി പ്രോഗ്രാമിന്‌ നേതൃത്വം നല്‍കും. ഫണ്ട്‌ റെയിസിംഗ്‌ ഡിന്നറില്‍ പങ്കെടുക്കാനാ ഗ്രഹിക്കുന്നവര്‍ ആഗസ്റ്റ്‌ 2–ാം തീയതിക്കു മുമ്പായി കമ്മറ്റിയംഗങ്ങളുടെ പക്കല്‍ പേര്‌ നല്‍കേണ്ടതാണ്‌. കഴിയാവുന്നിടത്തോളം വ്യക്തികള്‍ കുടുംബസമേതം ഈ പ്രോഗ്രാമില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കുവാന്‍ വികാരി. മോണ്‍. അബ്രഹാം മുത്തോലത്ത്‌ അഭ്യര്‍ത്ഥിക്കുന്നു. 


 ജോസ്‌ കണിയാലി
 

 

Comments