കരിംകുന്നം സംഗമം ഷിക്കാഗോയില്‍ ഉജ്വലമായി

posted Aug 15, 2010, 11:23 PM by Knanaya Voice   [ updated Aug 17, 2010, 10:06 PM by Saju Kannampally ]
 
ചിക്കാഗോ : ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന കരിങ്കുന്നം നിവാസികള്‍ എല്ലാവര്‍ഷവും നടത്തുന്ന കരിങ്കുന്നം സംഗമം ഈവര്‍ഷവും  വളരെ വിപുലമായിത്തന്നെ നടത്തപ്പെട്ടു.ആഗസ്റ് 14 ന്  ഗ്ളെന്‍വ്യൂവിലുളള ലേക്ക്വുഡ് പാര്‍ക്കില്‍ രാവിലെ 10 മണിക്കാരംഭിച്ച കരിങ്കുന്നം   സംഗമം ഫാ ജോസ് ഇല്ലികുന്നുംപുറത്ത് ഉത്ഘാടനം ചെയ്തു .  സംഗമത്തില്‍ ജിമ്മി ചക്കുങ്കലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വ്യത്യസ്തവും രുചികരവുമായ ഭക്ഷണം എല്ലാവരുടെയും പ്രശംസപിടിച്ചുപറ്റി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സജി ഏറപുറത്തിന്റെയും,ബിജു ഐലേടത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ കായിക മത്സരങ്ങള്‍ ആവേശം വിളിച്ചോതുന്നതായിരുന്നു. ആവേശ തിരമാലകള്‍ ഇളക്കിയ വടംവലി മത്സരത്തില്‍ മുതിര്‍ന്നവരും, യുവജനങ്ങളും,കുട്ടികളും പങ്കെടുത്തു. സ്മരണകള്‍ പങ്കുവെച്ചും,  സുഹൃത്ബന്ധങ്ങള്‍ ഊട്ടിഉറപ്പിച്ചും വൈകുന്നേരം 7 മണിയോടെ കരിങ്കുന്നം സംഗമം പരിസമാപിച്ചു. സോയി കുഴിപറമ്പില്‍, ജെയിംസ് പാട്ടപതിയില്‍, ഷിബു മുളയാനിക്കുന്നേല്‍, ബാബു ഉറുമ്പില്‍, അഗസ്റിന്‍ കരിങ്കുറ്റിയില്‍, ജോസ് ഓലിയാനിക്കല്‍, സജി മുല്ലപ്പളളി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
 
 

ബിനു കൈതയ്ക്കതൊട്ടിയില്‍
Comments