ഡാളസ്: അമേരിക്കയില്‍ നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പള്ളികള്‍വഴി സമുദായത്തിന്റെ പൂര്‍ണ്ണത കൈവരിക്കാന്‍ സംഘടനകള്‍ കാത്തിരിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടു. ക്നാനായ മിഷനറികളും സംഘടനയുടെ പ്രാധാന്യവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മാര്‍ ജോസഫ് പണ്ടാരശ്ശേരി, മോണ്‍. ഏബ്രഹാം മുത്തോലത്ത്, ജോര്‍ജ്ജ് നെല്ലാമറ്റം, ടോമി തറയില്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അമേരിക്കയിലെ മുഴുവന്‍ മിഷന്‍ ഭാരവാഹികളും സംഘടനാ ഭാരവാഹികളും ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. സാജു കണ്ണമ്പള്ളി |