കവന്‍ട്രിയില്‍ ക്നാനായ യാക്കോബായ സംഗമത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted Jul 25, 2009, 2:37 PM by Anil Mattathikunnel   [ updated Jul 26, 2009, 6:32 PM ]
കവന്‍ട്രി: ജൂലൈ 25 ന്‌ നടക്കുന്ന പ്രഥമ യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 9 മണിക്കുള്ള വി. കുര്‍ബ്ബാനയോടെയാണ്‌ പരിപാടികള്‍ ആരംഭിക്കുന്നത്‌. വി. കുര്‍ബ്ബാനയ്ക്ക്‌ ആര്‍ച്ച്‌ ബിഷപ്പ്‌ അയൂബ്‌ മോര്‍ സില്‍വാനോസ്‌ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതുസമ്മേളനം വി.വി. നാരായണന്‍ ഉല്‍ഘാടനം ചെയ്യും. സില്‍വാനോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
 
ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ്‌ ഫാ. പ്രോഫ. കെ. ഒ. ജോസഫ്‌ കളത്രാമണ്ണില്‍, ഫാ. കെ.പി. ജേക്കബ്‌ മണ്ണുംപുറത്ത്‌, ഫാ. ഡോ. തോമസ്‌ ജേക്കബ്‌ മണിമല, ഫാ. ജോമോന്‍ പുന്നൂസ്‌, ഫാ. സജി ഏബ്രഹാം, പള്ളി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന്‌ സ്നേഹവിരുന്ന്‌ നടക്കും. ഉച്ചയ്ക്ക്‌ 2 മണിക്ക്‌ വിവിധ കലാപരിപാടികള്‍ നടക്കും. സംഗമത്തോട്‌ അനുബന്ധിച്ച്‌ ഇറക്കുന്ന സുവനീറിന്റെ പ്രകാശനം അന്നേദിവസം മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും.
 
ബെര്‍മിംഹാം സെന്റ്‌ സൈമണ്‍സ്‌ ക്നാനായ പള്ളിയുടെ നേതൃത്വത്തിലാണ്‌ സംഗമം നടക്കുന്നത്‌. യൂറോപ്പിലെ വിവിധ പള്ളികളില്‍ നിന്ന്‌ ഏതാ ്‌ 600~ല്‍ പരം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. വൈകിട്ട്‌ 7 മണിയോടെ പരിപാടികള്‍ സമാപിക്കുമെന്ന്‌ ജനറല്‍ കണ്‍വീനര്‍ ഫാ. ജോമോന്‍ പുന്നൂസ്‌, പ്രസിഡന്റ്‌ ഫാ. സജി ഏബ്രഹാം, പ്രോഗ്രാം കണ്‍വീനര്‍ ഡോ. രാജു ഏബ്രഹാം, കോഡിനേറ്റര്‍ ഷിനു പുന്നൂസ്‌ എന്നിവര്‍ അറിയിച്ചു. അഡ്രസ്സ്‌: ക്നായിത്തൊമ്മന്‍ നഗര്‍, 146 woodway lane, coventry, cv22ej
 
ഷൈമോന്‍് തോട്ടുങ്കല്‍
Comments