KCWFNA തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് ഹ്യൂസ്റ്റണില്‍

posted Jan 14, 2011, 8:37 PM by Knanaya Voice   [ updated Jan 15, 2011, 4:06 PM by Anil Mattathikunnel ]
ഹ്യൂസ്റ്റണ്‍: അമേരിക്കന്‍ ക്നാനായ കാത്തലിക് വുമന്‍സ് ഫോറത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടുപ്പ് സമ്മേളനം ഫെബ്രുവരി 5-ന് ഹ്യൂസ്റ്റണില്‍ നടക്കും. ദേശീയതലത്തിലുള്ള ഈ തെരഞ്ഞെടുപ്പില്‍, പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹ്യൂസ്റ്റണിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ആരംഭിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ ക്നാനായ അസോസിയേഷന്റെ കീഴിലുള്ള വനിതാ ഫോറം ഭാരവാഹികളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 224-528-0271, 847-205-9237 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. Address : Knanaya Catholic Coomunity Centre, 2210, Stafford Shire (Rd), Missouni City, TX-77440
ഡെല്ലാ നെടിയകാലായില്‍
Comments