ചിക്കാഗോ: എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് വെരി. റവ. കോര്‍ എപ്പിസ്കോപ്പ സ്കറിയാ തേലപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കൂടി. പതിവുപ്രാരംഭ പ്രാര്‍ത്ഥനകള്‍ക്കുശേഷം സെക്രട്ടറി എബ്രഹാം വര്‍ഗ്ഗീസ് (ഷിബു) വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജേക്കബ് കെ. ജോര്‍ജ്ജ് (ഷാജി) വാര്‍ഷിക കണക്കുകളും. ഓഡിറ്റര്‍ ജോണ്‍ സി. ഇലയ്ക്കാട്ട് അഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് 2011 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് എക്യുമെനിക്കല്‍ കൌണ്‍സിലിന്റെ രക്ഷാധികാരി. കഴിഞ്ഞവര്‍ഷം എക്യുമെനിക്കല്‍ കൌണ്‍സിലിലെ സമര്‍ത്ഥമായി നയിച്ച വെരി റവ. കോര്‍ എപ്പിസ്കോപ്പ സ്കറിയാ തേലപ്പള്ളിയെ വീണ്ടും പ്രസിഡന്റായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. താഴെപ്പറയുന്നവരാണ് മറ്റുഭാരവാഹികള്‍. റവ. റോയി പി. തോമസ്, വൈസ് പ്രസിഡന്റ് മാത്യു എം. കരോട്ട് പന്നിക്കുഴിയില്‍, ജന: സെക്രട്ടറി ജോണ്സണ് മാത്യു, ജോ, സെക്രട്ടറി ജേക്കബ് കെ. ജോര്‍ജ്ജ് (ഷാജി), ട്രഷറര്‍ റവ. അലക്സ് പീറ്റര്‍ - യൂത്ത് - യുവജന വേദി ഡയറക്ടര്‍, ജോയിച്ചന്‍ പുതുക്കുളം,-പബ്ളിസിറ്റി & മീഡിയാ കോര്‍ഡിനേറ്റര്‍, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഫിലോഫിലിപ്പ് - വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ്, ജോണ്‍ സി. ഇലയ്ക്കാട് - ഓഡിറ്റര്‍ ജോണ്സണ് കെ. മത്തായി - വെബ്മാസ്റര്. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും, കത്തോലിക്കാ, മാര്‍ത്തോമ്മാ, യാക്കോബായ, ഓര്‍ത്തഡോക്സ്, സി. എസ്. ഐ. തുടങ്ങിയ എപ്പിസ്കോപ്പല്‍ സഭാ വിഭാഗങ്ങളില്‍പ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയാണ് ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍. ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ വിജയകരമായ കാല്‍നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ക്രിസ്തുവില്‍ നാമെല്ലാവരും ഒന്ന് എന്ന മുദ്രാവാക്യവുമായി മുന്നോറുന്ന കൌണ്‍സില്‍, സമൂഹ നന്മയ്ക്കും, സഭാ ഐക്യത്തിനുമുതകുന്ന നിരവധി പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങല്‍ നടത്തിവരുന്നു. കുടുംബമേള, സമ്മര്‍ ബൈബിള്‍ കണ്വെന്ഷന്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ബാസ്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്, പിക്നിക് എല്ലാത്തിനുമുപരിയായി പ്രൌഡഗംഭീരമായ ക്രിസ്തുമസ് ആഘോഷം എന്നിവ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ വിജയകരമായി നടത്തിവരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ecumenicalchurcheschicago.org ജോയിച്ചന്‍ പുതുകുളം |