കോട്ടയം അതിരൂപതാ ശദാബ്ദി സ്‌മരണിക പ്രസിദ്ധീകരിക്കുന്നു

posted Dec 11, 2009, 3:22 PM by Saju Kannampally
ലിഡ്‌സ്‌: കോട്ടയം അതിരൂപതാ ശദാബ്ദി വര്‍ഷമായ 2011–ല്‍ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്‌ അതിരൂപതാ ശതാബ്ദി സ്‌മരണിക പ്രസിദ്ധീകരിക്കുന്നു ക്‌നാനായ കുടിയേറ്റ ചരിത്രം, ഭാരത കത്തോലിക്ക സഭയ്ക്ക്‌ നല്‍കിയ സംഭാവനകള്‍, കോട്ടയം രൂപതാ പിറവിയും വളര്‍ച്ചയും, സമുദായത്തിലെ പ്രമുഖ വ്യക്തികള്‍ രൂപതാ സ്ഥാപനങ്ങളിലും അവയുടെ പ്രവര്‍ത്തനങ്ങളും എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ്‌ സ്‌മരണിക പ്രസിദ്ധീകരിക്കുന്നത്‌. ഒപ്പം യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ സചിത്ര കുടുംബവിവരങ്ങളും പ്രസിദ്ധീകരക്കും.

      ശദാബ്ദി സ്‌മരണയിലേക്ക്‌ കൃതികള്‍ നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2010 ജൂണ്‍ 30–ന്‌ മുമ്പായി ഭാരവാഹികളെ ഏല്‍പിക്കേണ്ടതാണ്‌. അതിരൂപതാ ശദാബ്ദി അദ്‌ഘാടന ദിനമായ ജൂലൈ 14–ന്‌ യോര്‍ക്ക്‌ഷെയര്‍ ക്‌നാനായ കാത്തലിക്‌ പ്രാര്‍ത്ഥനാദിനമായി ആചരിക്കും.

സഖറിയ പുത്തന്‍കളം.
 
Comments