മെല്‍ബണ്‍ : കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷങ്ങളില്‍ ഓസ്‌ട്രേലിയയിലേക്കു കുടിയേറിയ ക്‌നാനായ സമൂഹവും പങ്കുചേരുന്നു. ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലുല്‌ള ക്‌നാനായക്കാരുടെ പ്രതിനിധികള്‍ ഓഗസ്റ്റ് 15 ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക് മെല്‍ബണിലെ ഫോക്കനാര്‍ സെന്റ് മാത്യാസ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന ഓസ്‌ട്രേലിയായിലെ ശതാബ്‌ദി ഉദ്‌ഘാടനത്തിന് സാക്ഷികളാകും. കോട്ടയം അതിരൂപതാംഗവും ഫോക്കനാര്‍ സെന്റ് മാത്യാസ് പള്ളി വികാരിയുമായ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹബലിയില്‍ ഓസ്‌ട്രേലിയയിലുള്ള അതിരൂപതാ വൈദികരും പങ്കുചേരും. ജൂബിലി തിരികള്‍ വിശുദ്ധ കുര്‍ബാനമധ്യേ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി വെഞ്ചരിച്ച് ഓരോ കുടുംബത്തിനും നല്‍കുന്നതാണ്. തുടര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പാശ്ചാത്യസംസ്‌കാരത്തില്‍ ജീവിക്കുന്ന കോട്ടയം അതിരൂപതാംഗങ്ങള്‍ക്ക് തനിമയിലും, ഒരുമയിലും വിശ്വാസനിറവിലും ജീവിക്കാനുള്ള ഒരു മാര്‍ഗദീപംകൂടിയാണ് ഓഗസ്റ്റ് 15-നു നടക്കുന്ന ശതാബ്‌ദി ആഘോഷങ്ങളെന്ന് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി അഭിപ്രായപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയെ 0393592369 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു. റെജി പാറയ്‌ക്കന്‍ |