സിംഗപ്പൂര്‍: കോട്ടയം അതിരൂപതാ ശതാബ്ദി സ്മാരക ഭവനനിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്ക് വരണമെന്നുള്ള ആഗ്രഹപ്രകാരം ഒരു കുടുക്ക ഒരു വീട് പദ്ധതി മെട്രിസ് ഫിലിപ്പ് ആനാലിപ്പാറയുടെ ഭവനത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ കുട്ടികളായ മിഖായേല്‍, നഥാനിയേല്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന നാണയങ്ങള്‍ സ്വരൂപിച്ച് ഈ പദ്ധതിയില്‍ പങ്കാളികളാകും. ഉഴവൂര്‍ ബീറ്റ്സ് എഡിറ്റര്‍ സ്റ്റീഫന്‍ ചെട്ടിക്കല്‍, ക്നാനായ വോയ്സ് എഡിറ്റര്‍ സാജു കണ്ണമ്പള്ളി എന്നിവരുടെ താല്‍പ്പര്യപ്രകാരം ആണ് സിംഗപ്പൂരില്‍ ഈ പദ്ധതിക്ക് തുടക്കമായത്. സമാഹരിച്ച തുകയുടെ ആദ്യ ഗഡു അടുത്തവര്‍ഷം ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിനെ ഏല്‍പ്പിക്കും. മജു, മെട്രിസ്, ബിനു കുര്യാക്കോസ്, മഞ്ജു, ആല്‍ബി, ആഷ്ലി എന്നിവരും മറ്റ് നിരവധി സുഹൃത്തുക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു. സിംഗപ്പൂരിലെ എല്ലാ ക്നാനായ ഭവനങ്ങളിലും പദ്ധതി നടപ്പിലാക്കുവാന്‍ ശ്രമിച്ചുവരുന്നു. |