കോട്ടയം അതിരൂപതയുടെ ശതാപ്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ ചിക്കാഗോയില്‍ പുരോഗമിക്കുന്നു.

posted Jun 30, 2010, 12:57 PM by Saju Kannampally   [ updated Jun 30, 2010, 12:59 PM ]
ചിക്കാഗോ : നാട്ടില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന ക്നാനായ യുവതി-യുവക്കല്‍ക്കായുള്ള സംഘടനയായ യുവജനവേധിയുടെ അമേരിക്കയിലെ പത്താം വാര്‍ഷികവും കോട്ടയം അതിരുഉപതയുടെ 100-ആം വാര്‍ഷികാഘോഷവും സെപ്റ്റംബര്‍ 5-ആം തിയതി ചിക്കാഗോയിലെ സെന്റ്. മേരീസ് ക്നാനായ കാത്തോലിക് പള്ളിയില്‍ വെച്ച് നടക്കപ്പെടുന്നു. ന്യുയോര്‍ക്ക്, റ്റെക്സാസ്, ഡിട്രോയിറ്റ്, ചിക്കാഗോ എന്നീ മഹാ നഗരങ്ങളിലെ യുവജനവേദി യുനിട്ടുകളില്‍ നിന്നും എത്തുന്ന അംഗങ്ങള്‍ക്കായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിലെ ആദ്യത്തെ ഈ ഉദ്യമത്തെ ജനങ്ങള്‍ വളരെ ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്. മറ്റു നഗരങ്ങളില്‍ നിന്ന്നും വരുന്നവര്‍ക്കായി ചിക്കാഗോയില്‍ പള്ളിയോടടുത്തു തന്നെ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. വന്‍ സന്നാഹങ്ങളോടെ നീങ്ങുന്ന ഈ ഒത്തുചേരലിനെ അംഗങ്ങള്‍ ഒരു മിനി-കണ്‍വെന്‍ഷന്‍ ആയിട്ടാണ് കാണുന്നത്.

             ചിക്കാഗോയില്‍ അമല്‍ വെള്ളപ്പിള്ളിലിന്റെ ചെയര്‍മാനായി മനീവ് ചിട്ടിലക്കാട്ടു, നീതു കുറുപ്പംപരുംബില്‍ എന്നിവരടങ്ങുന്ന കള്‍ച്ചറല്‍ കമ്മിറ്റിയും ടോണി കുശക്കുഴി, എബിന്‍ കുളത്തില്‍കരോട്ട്, അജോമോന്‍ പുത്തറയില്‍, ഷെറിന്‍ മാത്യു, അനിഷ എന്നിവരടങ്ങുന്ന സുവനിയര്‍ കമ്മിറ്റിയും റോമി നെടുംചിറ, ജിബിറ്റ് കിഴക്കെകുട്ട്‌, ഗീതു കുറുപ്പംപരുംബില്‍ എന്നിവരുടെ ഫണ്ട്‌ റൈസിംഗ് കമ്മിറ്റിയുടെയും നേതൃത്തത്തില്‍ തയാറെടുപ്പുകള്‍ നടക്കുമ്പോള്‍ നുയോര്‍ക്കില്‍ ജിമ്മി , ജസ്റ്റിന്‍ മുപ്രാപ്പള്ളി, സിലു മാളിയേക്കല്‍ എന്നിവരും ട്ടെക്സസില്‍ ജീവന്‍, ജാക്ക്സണ്‍ എന്നിവരുടെയും നീത്രുതതിലും പ്രവര്‍ത്തനങ്ങള്‍ അധിവേഗതയില്‍ നടക്കുന്നു.

             ആഘോഷങ്ങലോടനുബന്ധിച്ചു സെപ്റ്റംബര്‍ 5-ആം തിയതി ശതാപ്തി ആഘോഷ കുര്‍ബാനയോടെ നടക്കുന്ന കലാപരിപാടിയില്‍ സകല നഗരങ്ങളില്‍ നിന്ന്നും വരുന്ന അംഗങ്ങള്‍ അവരുടെ കഴിവുകള്‍ തെളിയിക്കുമ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ യുവജനവേധിയില്‍ നിന്നും വിവാഹം കഴിച്ചു പിരിഞ്ഞുപോയ അംഗങ്ങള്‍ തിരിച്ചെത്തി അവരുടെ കഴിഞ്ഞു പോയ കാലത്തിലേക്ക് നടക്കുന്നു. വിവാഹിതരായ ഇവര്‍ തങ്ങളുടെ പ്രായം മറന്നു യുവജനങ്ങളുടെ കു‌ടെ ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്. ഗാനങ്ങളും നൃത്തങ്ങളും മത്സരങ്ങളും കൊണ്ട് വര്‍ണ്ണ ഭരിതമാകുന്ന ഈ വേളയില്‍ സ്പെഷ്യല്‍ ഐറ്റം ആയി ചിക്കാഗോയിലെ ആനുകാലിക ക്നാനായ രാഷ്ട്രീയത്തെ അനുബന്ധമാക്കി അവതരിപ്പിക്കുന്ന ഹാസ്യ നാടകവും ഉണ്ടായിരിക്കുന്നതാണ്. KCS-ചിക്കാഗോയുടെ ഉപ സംഘടനയായ യുവജനവേദി ഓഫ് ചികാഗോയും നുയോര്‍ക്ക് യുവജനവേധിയും ടെക്സാസ് യുവജനവേധിയും സംയുക്തമായിട്ടാണ് ഈ ആഘോഷങ്ങള്‍ നടത്തുന്നത്.
Comments