കോട്ടയം അതിരൂപതയുടെ സ്ഥാപക ദിനം ഷിക്കാഗോ കെ.സി.എസ്. ആഘോഷിച്ചു.

posted Sep 3, 2010, 12:27 AM by Knanaya Voice   [ updated Sep 4, 2010, 12:48 AM ]
DSC_0448
ഷിക്കാഗോ: ലോകമെമ്പാടുമുളള ക്നാനായക്കാരുടെ ഈറ്റില്ലമായ കോട്ടയം അതിരൂപതയുടെ സ്ഥാപിത ദിനമായ ആഗസ്റ് 29 ന് ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി രൂപതയുടെ 99-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ കെ.സി.എസ്. നെ സഹായിച്ച കോ-ഓര്‍ഡിനേറ്റേഴ്സിനേയും മറ്റ് അംഗങ്ങളെയും അനുമോദിക്കുന്നതിന്റെ ഭാഗമായിട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് ഈ ജന്മദിനാഘോഷങ്ങളും നടത്തിയത്. ഇതേ ചടങ്ങില്‍ വച്ച് ഷിക്കാഗോ ക്നാനായ
സമൂഹത്തിന് വേണ്ടി പ്രേഷിത പ്രവര്‍ത്തങ്ങള്‍ക്കായി നാട്ടില്‍ നിന്നും എത്തിയ ഫാ.ജോസ് ഇല്ലിക്കുന്നുംപുറത്ത് സി.സേവ്യര്‍, സി.അനുഗ്രഹ, സി.ജസ്സീന എന്നിവരെ ഊഷ്മളമായ വരവേല്പോടെ സ്വീകരിച്ചു.കെ.സി.എസ്. സെക്രട്ടറി ജോസ് തൂമ്പനാല്‍ വിശിഷ്ടാത്ഥികളെ സ്വാഗതം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ്  മേയമ്മ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ചിക്കാഗോ കെ.സി.എസ്.നേടിയെടുത്ത ഈ വലീയ നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദിപറയുകയും, കെ.സി.എസ് കുടുംബത്തിലേയ്ക്ക് ജോസച്ചനേയും,സിസ്റേഴ്സിനേയും സ്വാഗതം ചെയ്യുന്നതിനോടൊപ്പം കോട്ടയം അതിരൂപതയുടെ പിറന്നാള്‍ ദിനാശംസകള്‍ ഏവര്‍ക്കും നേരുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ മറുപടിപ്രസംഗത്തില്‍ ഫാ.ജോസും,സി.സേവ്യറും, കെ.സി.എസ്.ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ശതാബ്ദി വര്‍ഷത്തിന്റെ ഭാവുകങ്ങള്‍ ആശംസിക്കുന്നതോടൊപ്പം കണ്‍വന്‍ഷനില്‍ കൈവരിച്ച ബഹുമതികള്‍ക്കു ഏവരേയും അഭിനന്ദിക്കുകയും ചെയ്തു. കെ.സി.സി.എന്‍.എ. റീജിയണ്‍ വൈസ് പ്രസിഡന്റ് അലക്സാണ്ടര്‍ കൊച്ചുപുരയ്ക്കല്‍, വുമണ്‍സ് ഫോറം നാഷണല്‍ വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയകാലാ എന്നിവര്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് കെ.സി.എസ്.പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ടും ഫാ.ജോസ് ഇല്ലിക്കുന്നുംപുറവും കെ.സി.എസ്. ഭാരവാഹികളോടൊപ്പം ചേര്‍ന്ന് കേക്ക് മുറിച്ചു കൊണ്ട് രൂപതാ ജന്മദിന ആഹ്ളാദം ഏവരുമായി പങ്കുവെച്ചു.കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ കള്‍ച്ചറല്‍ പ്രോഗ്രാം കോ.ഓര്‍ഡിനേറ്റേഴ്സ് ആയ ഷാജന്‍ ആനിത്തോട്ടം, ചിന്നു തോട്ടം, സാങ്കേതിക സഹായം നല്കിയ അനില്‍ ആന്‍ഡ് ബൃന്ദ ഇടുക്കുതറ,ഷിജു ചെറിയാത്ത്, പ്രൊസഷന്‍ കോ-ഓര്‍ഡിനേറ്റേവ്സ് , മത്തിയാസ് പുല്ലാപ്പളളി, ഗ്രേസി വാച്ചാച്ചിറ, ബാബു തൈപ്പറമ്പില്‍, സജി ഇരവുപുറം, ജോണ്‍ കരമ്യാലില്‍, കലാകായിക മത്സരങ്ങളുടെ കോ.ഓര്‍ഡിനേറ്റേഴ്സായ ജസ്സ്മോന്‍ പുറമഠം, സിബി കദളിമറ്റം, ജെയിംസ് തിരുനെല്ലിപ്പറമ്പില്‍, ബാറ്റില്‍ ഓഫ് സിറ്റീസ് കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം നേടിയ കെ.സി.വൈ.എല്‍.ടീമിനേയും. ഡെല്ലാ നെടിയകാലായില്‍ നേതൃത്വം നല്കിയ വുമന്‍സ് ഫോറം പ്രവര്‍ത്തകരേയും, കായിക മത്സരങ്ങളില്‍ വിജയം നേടിയ ലൂസി എലവുങ്കല്‍, സിറിയക്ക് കൂവക്കാട്ടില്‍, ജോണിക്കുട്ടി പിളളവീട്ടില്‍, കെ.സി.എസ്.ക്യാമ്പിങ്ങിന് നേതൃത്വം നല്‍കിയ ജോണ്‍സണ്‍ കൂവക്കട എന്നിവരേയും മാധ്യമപ്രവര്‍ത്തകരായ കേരള എക്സ്പ്രസ് എക്സിക്യുട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, ക്നാനായ വോയ്സ് മാനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണമ്പളളി എന്നിവരേയും ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. കെ.സി.എസ്.മുന്‍ പ്രസിഡന്റുമാരായ ജോണ്‍.സി.ഇലക്കാട്ട്, മാത്യു പടിഞ്ഞാറേല്‍, ജോയി വാച്ചാച്ചിറ, ജോണി പുത്തന്‍പറമ്പില്‍, സൈമണ്‍ പളളിക്കുന്നേല്‍, ജോസ് കണിയാലി, എന്നിവരുടെയും, മൈക്കിള്‍ മാണിപറമ്പില്‍, ടോമി അംമ്പേനാട്ട്, ജോണ്‍ പാട്ടപ്പതി, നിണന്‍ മുണ്ടപ്ളാക്കല്‍ തുടങ്ങിയ കെ.സി.എസ്.ഭാരവാഹികള്‍ അടക്കം മറ്റു നൂറുകണക്കിന് കെ.സി.എസ്.പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ഈ സമ്മേളനത്തില്‍ ജോ.സെക്രട്ടറി സ്റീഫന്‍ ചൊളളമ്പേലിന്റെ കൃതജ്ഞതക്കു ശേഷം സ്നേഹവിരുന്നോടെ സമാപിച്ചു.

സ്റീഫന്‍ ചൊളളമ്പേല്‍
Comments