കെ. എം. മാണിക്ക് അഭിനന്ദനങ്ങള്‍

posted Feb 7, 2011, 12:50 AM by Knanaya Voice   [ updated Feb 7, 2011, 12:53 AM ]
ചിക്കാഗോ: പുണ്യശ്ളോകനായ ജോണ്‍പോള്‍ മാര്‍പാപ്പയുടെ സ്മരണാര്‍ത്ഥം കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ആറാമത് ജോണ്‍പോള്‍ പാപ്പാ അവാര്‍ഡിന് അര്‍ഹനായ കേരളാ കോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയെ പ്രവാസി കേരള കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് അഭിനന്ദിച്ചു. രാഷ്ട്രീയ-സമൂഹ്യ രംഗത്തെ പ്രവര്‍ത്തനത്തിനാണ് കെ.എം. മാണിക്ക് അവാര്‍ഡ്. സന്നദ്ധ സേവനത്തിന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. യു. തോമസിനും ഏറ്റവും നല്ല കലാലായത്തിന് ബി.സി.എം. കോളേജിനും അവാര്‍ഡ് ലഭിച്ചു. പ്രസിഡന്റ് ജയ്ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗമാണ് അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പൂതൃക്കയില്‍, പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുപറമ്പില്‍, യു.ഡി.എഫ്. ചിക്കാഗോ കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, പ്രവാസി കേരള കോണ്‍ഗ്രസ് ചിക്കാഗോ വൈസ് പ്രസിഡന്റുമാരായ ജോര്‍ജ്ജ് തോട്ടപ്പുറം, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി സി. മാണി, യൂത്ത് ഫ്രണ്ട് ചിക്കാഗോ കോര്‍ഡിനേറ്റര്‍മാരായ ജോസ് മണക്കാട്ട്, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു.

 

Comments