കെ. എം. മാണിക്ക് മാന്‍ ഓഫ് ദി സെഞ്ച്വറി അവാര്‍ഡ്

posted Mar 17, 2011, 10:29 PM by Knanaya Voice
ജര്‍മ്മന്‍ മലയാളി സംഘടനകളുടെ കേന്ദ്രസമിതിയായ ഉഗ്മ ഏര്‍പ്പെടുത്തിയ 'മാന്‍ ഓഫ് സെഞ്ച്വറി' അവാര്‍ഡിന് കെ. എം. മാണി അര്‍ഹനായി കഴിഞ്ഞ് 45 വര്‍ഷക്കാലം കേരളത്തിലെ കര്‍ഷകര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കേരള വികസനത്തിനുവേണ്ടി നടത്തിയ സേവനങ്ങളും സംഭാവനകളും പരിഗണിച്ചാണ് കേരള കോണ്‍ഗ്രസ് നേതാവായ കെ. എം. മാണിയെ മാന്‍ ഓഫ് ദി സെഞ്ച്വറി അവാര്‍ഡിന് തെരഞ്ഞെടുത്തത്. സെപ്തംബറില്‍ ജര്‍മ്മനിയില്‍ നടക്കുന്ന ഇന്‍ഡ്യാ ഫെസ്റ്റിവലിന് ആയിരിക്കും അവാര്‍ഡ് സമ്മാനിക്കുന്നത്. അവാര്‍ഡിന് അര്‍ഹനായ കെ. എം. മാണി പ്രവാസി കേരള കോണ്‍ഗ്രസ് നേതാക്കളായ ജയ്ബു കുളങ്ങര, പി. സി. മാത്യു, ഷോളി കുമ്പിളുവേലി, മാത്യു ആലുപറമ്പില്‍ എന്നിവര്‍ അഭിനന്ദനം അറിയിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് ഭാരവാഹികളായ സണ്ണി വള്ളിക്കളം, സജി പൂതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോര്‍ജ്ജ് തോട്ടപ്പുറം, ബിജി സി. എന്നിവരും അഭിനന്ദനം അറിയിച്ചു.
Comments