കെ. എം. മാണിക്ക് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ അഭിനന്ദനം

posted Jan 17, 2011, 11:23 PM by Knanaya Voice
ചിക്കാഗോ: രാജീവ് ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ മികച്ച നിയമസഭാ സമാജികനുള്ള ചെറിയാന്‍ ജെ. കാപ്പന്‍ പുരസ്ക്കാരത്തിന് അര്‍ഹനായ കേരള കോണ്‍ഗ്രസ് നേതാവ് കെ. എം. മാണിയെ പ്രവാസി കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് എക്സിക്യൂട്ടീവ് അഭിനന്ദിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള കെ. എം. മാണിയുടെ രാഷ്ട്രീയ ജീവിതം പുതിയ തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണെന്ന് പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജയ്ബു കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സണ്ണി വള്ളിക്കളം, സജി പൂതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി സി. മാണി. ജോര്‍ജ്ജ് തോട്ടപ്പുറം, ജോസ് മുല്ലപ്പള്ളി, ഷിബു അഗസ്റ്റിന്‍, ഷിജു മുളയാനിക്കുന്നേല്‍, സിബി പാറേക്കാട്, തോമസ് കടിയംപള്ളി, മാത്യൂസ് പുല്ലാപ്പള്ളി, എന്നിവര്‍ പ്രസംഗിച്ചു. യു. ഡി. എഫ്. ചിക്കാഗോ കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റും കെ. എം. മാണിയുടെ നേട്ടത്തില്‍ അഭിനന്ദനം അറിയിച്ചു.
സജി പൂതൃക്കയില്‍

 

Comments