കേംബ്രിഡ്‌ജ്: കേംബ്രിഡ്‌ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ക്രിസ്‌മസ് ന്യൂഇയര്‍ ആഘോഷം ജനുവരി രണ്‌ടിന് നടത്തും. കേംബ്രിഡ്‌ജ് സെന്റ് സ്റ്റീഫന്‍ ഹാളില്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആഘോഷം ആരംഭിക്കുക. മാര്‍ഗംകളി തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങള്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകും. വിവിധ കലാപരിപാടികളെത്തുടര്‍ന്ന് തില്ലാന ബെഡ്‌ഫോര്‍ഡ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്‌ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനോ ജോര്‍ജ് 07737535521, ജിജി സ്റ്റീഫന്‍ 07853943958 ബന്ധപ്പെടുക. |