കേംബ്രിഡ്‌ജ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ക്രിസ്‌തുമസ്‌ ന്യൂഇയര്‍ ആഘോഷം വര്‍ണാഭമായി

posted Jan 7, 2010, 9:13 PM by Anil Mattathikunnel   [ updated Jan 8, 2010, 2:16 AM by Unknown user ]

കേംബ്രിഡ്‌ജ്‌: കേംബ്രിഡ്‌ജ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ ക്രിസ്‌തുമസ്‌ ന്യൂഇയര്‍ ആഘോഷം വര്‍ണാഭമായി. 2 ന്‌ ഉച്ചകഴിഞ്ഞ്‌ കേംബ്രിഡ്‌ജ്‌ സിറ്റിയിലുള്ള സെന്റ്‌ സ്റ്റീഫന്‍സ്‌ ഹാളിലാണ്‌ ആഘോഷപരിപാടികള്‍ നടന്നത്‌. നാട്ടില്‍ നിന്നും മക്കളുടെ കൂടെ ക്രിസ്‌തുമസ്‌ ആഘോഷിക്കാനെത്തിയ ലൂക്കോസ്‌ മാക്കീല്‍ കേക്ക്‌ മുറിച്ച്‌ പരിപാടിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

അസോസിയേഷന്‍ പ്രസിഡന്റ്‌ ബിനോ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മാര്‍ഗ്ഗം കളി, പുരാതന പാട്ട്‌, നടവിളി തുടങ്ങി പാരമ്പര്യ തനിമ നിലനിര്‍ത്തുന്ന പരിപാടികള്‍ക്ക്‌ പുറമേ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച ആകര്‍ഷകമായ കലാപരിപാടികളും അരങ്ങേറി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇംഗ്ലണ്ടിലേക്ക്‌ കുടിയേറിയ എബ്രഹാം തെയ്യത്തേട്ടിനെയും കുടുംബത്തെയും ചടങ്ങില്‍ ആദരിച്ചു. കുടുംബസമേതം തിരികെ പോകുന്ന അവര്‍ക്ക്‌ യാത്രയയപ്പ്‌ നല്‌കുകയും ചെയ്‌തു. തുടര്‍ന്ന്‌ തില്ലാന കേംബ്രിഡ്‌ജ്‌ അവതരിപ്പിച്ച ഗാനമേള അരങ്ങേറി. 10 മണിയോട്‌ കൂടി ആഘോഷപരിപാടികള്‍ക്ക്‌ സമാപനമായി.
 

സഖറിയാ പുത്തെന്‍കളം

Comments