കെന്റ് ക്‌നാനായ അസോസിയേഷന് വാര്‍ഷികം

posted Feb 1, 2010, 1:38 PM by Saju Kannampally

കെന്റ്‌: കെന്റ്‌ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ നാലാമത്‌ വാര്‍ഷികവും, കുടുംബ സംഗമവും ഫെബ്രുവരി 27 നു നടക്കും. സെന്റ്‌ മേരീസ്‌ പാരിഷ്‌ ഹാളില്‍ വൈകുന്നേരം നാലു മുതലാണ്‌ വാര്‍ഷികാഘോഷ ചടങ്ങുകള്‍ നടക്കുന്നത്‌. ആഘോഷമായ പാട്ടുകുര്‍ബാനയോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, പൊതുസമ്മേളനം എന്നവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സജു മള്ളൂപ്പറമ്പില്‍, സിജു മഠത്തിപറമ്പില്‍ എന്നിവരുമായി ബന്ധപ്പെടുക.

സഖറിയ പുത്തന്‍കളം
 
Comments