ഷിക്കാഗോ: പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ജജന്മദിനം സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഷിക്കാഗോയില്‍ വെച്ച് നടന്ന പ്രൌഡഗംഭീരമായ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ വെച്ചാണ് കേരളാ കോണ്‍ഗ്രസ് ജത്തദിനം ആഘോഷിച്ചത്. കേരളാ കോണ്‍ഗ്രസ് ജത്തദിന കേക്ക് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജയ്‌ബു കുളങ്ങരയും, വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും ചേര്‍ന്ന് മുറിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, യു.ഡി.എഫ് ചെയര്‍മാന്‍ ജോ. സാല്‍ബി ചേന്നോത്ത് എന്നിവര്‍ ജത്തദിനാഘോഷവേളയില്‍ മുഖ്യാതിഥികളായിരുന്നു. ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് സതീശന്‍ നായരും, മുന്‍ പ്രസിഡന്റ് പോള്‍ പറമ്പിയും ആശംകള്‍ നേര്‍ന്നു.
46 വര്‍ഷങ്ങള്‍ക്കുമുമ്പ് 1964 ഒക്‌ടോബര്‍ ഒമ്പതാംതീയതിയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരും, കര്‍ഷകത്തൊഴിലാളികള്‍ക്കും വേണ്‌ടി കേരളാ കോണ്‍ഗ്രസ് ജന്മമെടുത്തത്. അധ്വാനവര്‍ഗ്ഗ സിദ്ധാന്തം മുഖമുദ്രയാക്കിക്കൊണ്‌ട് കഴിഞ്ഞകാലങ്ങളില്‍ കേരളാ കോണ്‍ഗ്രസ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എക്കാലവും കേരളാ കോണ്‍ഗ്രസിനെ രാഷ്‌ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയാക്കി മാറ്റി. ഇക്കാലമത്രയും കേരളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടേയും പോഷക സംഘടനകളുടേയും വിവിധ യൂണീറ്റുകളുടേയും ആഭിമുഖ്യത്തില്‍ ആഘോഷിച്ചുവരുന്നു. കേരളാ കോണ്‍ഗ്രസ് ഉത്ഭവത്തെപ്പറ്റിയും, ചരിത്രത്തെപ്പറ്റിയും പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണീറ്റ് ഭാരവാഹികളായ സജി പുതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി മാണി ചാലിക്കോട്ടയില്‍, ജോര്‍ജ് തോട്ടപ്പുറം, ഷിബു അഗസ്റ്റിന്‍ പോളക്കുളം എന്നിവര്‍ വിശദീകരിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസ് അഡ്വൈസറി മെമ്പറായ മാത്തുക്കുട്ടി ആലുംപറമ്പില്‍, ജോസഫ് കാളാശേരി, ജോമോന്‍ തെക്കേപ്പറമ്പില്‍, മാത്യു തട്ടാമറ്റം, യൂത്ത് ഫ്രണ്‌ട് നേതാക്കളായ ജോസ് മണക്കാട്, ഷിബു കിഴക്കേക്കുറ്റ് എന്നിവരും നിരവധി യു.ഡി.എഫ് പ്രവര്‍ത്തകരും ജത്തദിനാഘോഷവേദിയില്‍ സന്നിഹിതരായിരുന്നു. സജി പുതൃക്കയില്‍ അറിയിച്ചതാണിത്.
സജി പുതൃക്കയില്‍
|