9–ാ-മത് നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കണ്‍വന്‍ഷന്‍ നടന്ന ഡാളസ് ഗേലോര്‍ഡ് ടെക്‌സാന്‍ കേരള-ത്തനിമ നിറഞ്ഞ അന്തരീക്ഷത്താല്‍ മുഖരിതമാണ്. 4 ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ വടക്കെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ആറായിരത്തോളം ക്‌നാനായമക്കളാണ് ഗേലോര്‍ഡില്‍ എത്തിച്ചേര്‍ന്നിന്നത്. എവിടെയും പരിചിതമുഖങ്ങള്‍. പരിചയപ്പെടുവാനും പരിചയം പുതുക്കുവാനും ക്‌നാനായ മക്കള്‍ക്ക് തിരക്കോട് തിരക്ക്. മുണ്ടും ഖദര്‍ ഷര്‍ട്ടും അണിഞ്ഞ ആയിരക്കണക്കിന് പുരുഷത്താരും സെറ്റ്‌സാരിയുടുത്ത വനിതകളും കണ്‍വന്‍ഷന്‍ സെന്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചുകേരളമാക്കി മാറ്റിയിരിക്കുകയാണ്. എവിടെയും നടവിളികളും പുരാതനപ്പാട്ടുകളും. കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് കിടപിടിക്കുന്ന കലാമത്സരങ്ങള്‍. ആവേശമുണര്‍ത്തുന്ന കായികമത്സരങ്ങള്‍. അയ്യായിരം പേര്‍ക്കിരിക്കാവുന്ന വിശലമായ ഫുഡ് കോര്‍ട്ടില്‍ നിന്നും തുടര്‍ച്ച-യായി കേരളത്തനിമയുള്ള ആഹാരങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്നു. എല്ലാവരും ചേര്‍ന്ന് വിദേശക്‌നാനായ ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 9–ാം ക്‌നാനായ കണ്‍വന്‍ഷന്‍ ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. |