ഷിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ പുതുവത്സരാഘോഷം ഡിസംബര്‍ 31 ന് കെ.സി.എസ് കമ്യമൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തും. രാത്രി ഒമ്പതിന് കെ.സി.എസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ സ്‌പിരിച്വല്‍ ഡയറക്ടര്‍ ഫാ.ഏബ്രാഹം മുത്തോലത്ത് പുതുവത്സരാഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടക്കും. ലെയ്‌സണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണിപറമ്പില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് യുവജനവേദി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാസന്ധ്യ അരങ്ങേറും. കെ.സി.എസ് സുവനീര്‍ (സ്‌മരണിക – 2010) കോപ്പികള്‍ ചടങ്ങില്‍ വിതരണം ചെയ്യുന്നതാണ്. സ്‌മരണിക ആവശ്യമുള്ളവര്‍ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്ത് കോപ്പികല്‍ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.സി.എസ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ മേയമ്മ വെട്ടിക്കാട്ട്, ജോണ്‍ പാട്ടപ്പതി, ജോസ് തൂമ്പനാല്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ലാക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ |