ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ബില്‍ഡിംഗ് ബോര്‍ഡ് മെമ്പേഴ്സായി ജോയി ചൂട്ടുവേലിയേയും, രാജു നെടിയകാലായേയും തെരഞ്ഞെടുത്തു. കെ.സി.എസിന്റെ ചിക്കാഗോയിലെ കമ്മ്യൂണിറ്റി സെന്ററിന്റെയും ഹോഫ്മാന്‍ എസ്റേറ്റിലുള്ള ഏഴ് ഏക്കര്‍ സ്ഥലത്തിന്റെയും ഓഹരി ഉടമകളായ കെ.സി.എസ്. സോഷ്യല്‍ ബോര്‍ഡ് മെമ്പേഴ്സിന്റെ പൊതുയോഗമാണ് 2011-12 വര്‍ഷത്തേക്കുള്ള ബില്‍ഡിംഗ് ബോര്‍ഡ് മെമ്പേഴ്സായി ജോയി ചൂട്ടുവേലിയേയും, രാജു നെടിയകാലായേയും തെരഞ്ഞെടുത്തത്. കെ.സി.എസിന്റെ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നിലകൊണ്ട് വിവിധ ഉത്തരവാദിത്വങ്ങളില്‍ പ്രവര്‍ത്തിച്ച ഈ പ്രമുഖ വ്യക്തികളെ ബില്‍ഡിംഗ് ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത് ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു. സോഷ്യല്‍ ബോഡി മീറ്റിംഗിനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും എക്സിക്യൂട്ടീവ് മെമ്പേഴ്സായ സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്ത്യാസ് പുല്ലാപ്പള്ളിയില്‍, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സൈമണ്‍ മുട്ടത്തില്‍ |